എ​ച്ച്ഐ​എം യു​പി സ്കൂ​ൾ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Saturday, January 28, 2023 12:44 AM IST
വൈ​ത്തി​രി: എ​ച്ച്ഐ​എം യു​പി സ്കൂ​ളി​ൽ 88-ാം വാ​ർ​ഷി​കാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ന​ട​ത്തി. കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​ശ​ശീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ഷീ​ല​യെ അ​ദ്ദേ​ഹം പൊ​ന്നാ​ട അ​ണി​യി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​വി. ഗി​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. വി​ജേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും വൈ​ത്തി​രി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി ഫാ.​ഗ്രേ​ഷ്യ​സ് ടോ​ണി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.
വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ബ​ർ​ത്ത​ലോ​മി​യ വി​ത​ര​ണം ചെ​യ്തു. വൈ​ത്തി​രി എ​ഇ​ഒ മോ​ഹ​ൻ, എ​ത്സി ജോ​ർ​ജ്, ഉ​ഷ ജ്യോ​തി​ദാ​സ്, എ​ൻ.​ഒ. ദേ​വ​സി, ജോ​ഷി വ​ർ​ഗീ​സ്, എം.​കെ. സ​ലിം, സി.​വി. വ​ർ​ഗീ​സ്, സി.​എ​ച്ച്. മു​ഹ​മ്മ​ദു​കു​ട്ടി, അ​ർ​ച്ച​നെ മൈ​ക്കി​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഷാ​ലി മെ​ന്‍റ​സ് സ്വാ​ഗ​ത​വും സ്കൂ​ൾ ലീ​ഡ​ർ കെ. ​റ​മീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.