ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​നാ​ച​ര​ണം ന​ട​ത്തി
Thursday, January 26, 2023 12:13 AM IST
ക​ൽ​പ്പ​റ്റ: ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ൽ സി​നി​മ, സീ​രി​യ​ൽ താ​രം അ​ൻ​സി​ൽ റ​ഹ്മാ​ൻ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ’വോ​ട്ട് ചെ​യ്യു​ന്ന​തി​നോ​ളം മ​ഹ​ത്ത​രം മ​റ്റൊ​ന്നു​മി​ല്ല, ഞാ​ൻ ഉ​റ​പ്പാ​യും വോ​ട്ട് ചെ​യ്യും’ എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​നാ​ഘോ​ഷ സ​ന്ദേ​ശം. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ വി​പു​ല​മാ​യ ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നും വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ത്തു​കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​ന് യു​വാ​ക്ക​ളി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നു​മാ​യാ​ണ് ഇ​ന്ത്യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സ​മ്മ​തി​ദാ​യ​ക​രു​ടെ ദേ​ശീ​യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​ന പ്ര​തി​ജ്ഞ ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത ചൊ​ല്ലി കൊ​ടു​ത്തു. സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബ്ബി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ല​ക്ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം എ​ഡി​എം എ​ൻ.​ഐ. ഷാ​ജു, മി​ക​ച്ച ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്കു​ള്ള അം​ഗീ​കാ​ര​പ​ത്രം എ​ൽ.​ആ​ർ. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​അ​ജീ​ഷ് എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.
ജി​ല്ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബ്ബാ​യ തൃ​ശി​ലേ​രി ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ര​തി​നി​ധി​ക​ൾ​ക്ക് എ​ൽ​എ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ വി. ​അ​ബൂ​ബ​ക്ക​ർ മെ​മ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ച്ചു. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് (ഇ ​എ​പി​ക്) വി​ത​ര​ണോ​ദ്ഘാ​ട​നം എ​ൽ​ആ​ർ സ്പെ​ഷ​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​ദേ​വ​കി നി​ർ​വ​ഹി​ച്ചു.
ഇ​ആ​ർ​ഒ ആ​ൻ​ഡ് ത​ഹ​ൽ​സി​ദാ​ർ​മാ​രാ​യ എം.​എ​സ്. ശി​വ​ദാ​സ​ൻ, വി.​കെ. ഷാ​ജി, സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പി.​സി. റോ​യ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.