ഗോ​ത്ര ഫെ​സ്റ്റ് ന​ട​ത്തി
Wednesday, January 25, 2023 12:32 AM IST
മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ൽ സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ൽ ’ബ​യാ​ണ 2023’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച ഗോ​ത്ര ഫെ​സ്റ്റ് ശ്ര​ദ്ധ​യ​മാ​യി. ഗോ​ത്ര വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ളെ സ്കൂ​ളു​മാ​യി ചേ​ർ​ത്തു​നി​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഗോ​ത്ര ഫ​സ്റ്റ് സം​ഘ​ടി​പ്പി​ച്ച​ത്.
ഗോ​ത്ര വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്കൂ​ളി​ൽ നി​ന്നു​ള്ള കൊ​ഴി​ഞ്ഞു​പോ​ക്ക്, സ്കൂ​ളി​ൽ എ​ത്താ​നു​ള്ള മ​ടി തു​ട​ങ്ങി​യ​വ​യെ ഇ​ല്ലാ​താ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ഗ​മ​മാ​യ പ​ഠ​നാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ൽ ഗോ​ത്ര ഫെ​സ്റ്റ് ന​ട​ത്തി​യ​ത്.വി​ദ്യാ​ല​യ​ത്തി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച സ്കൂ​ൾ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ​യും ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​വും മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ല​യു​ടെ ത​ന​ത് പ​രി​പാ​ടി​യാ​യ എം​എ​സ്എ​സ്ഐ​പി യു​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​വും ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു.
ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ജോ​യി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന​ന്ത​വാ​ടി രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സി​ജോ ഇ​ളം​കു​ന്ന​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വാ​ർ​ഡ് അം​ഗം ജോ​സ് കൈ​നി​കു​ന്നേ​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ആ​ന്‍റോ മ​ന്പ​ള്ളി, പ്ര​ധാ​നാ​ധ്യാ​പി​ക ലി​സി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.