മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് പ്ര​കാ​ശ​നം ചെ​യ്തു
Tuesday, January 24, 2023 1:10 AM IST
മാ​ന​ന്ത​വാ​ടി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ര​ണ്ടാം വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ പ്ര​കാ​ശ​നം ചെ​യ്തു. ക​നി​വ് സ​ഞ്ച​രി​ക്കു​ന്ന ആ​തു​രാ​ല​യം, മൊ​ബൈ​ൽ വെ​റ്റ​റി​ന​റി ക്ലി​നി​ക്, ഗ്രാ​മ​വ​ണ്ടി എ​ന്നി​വ ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്പെ​ട്ട പ​ദ്ധ​തി​ക​ളാ​ണെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​ദ്യ​സ​ഹാ​യം വാ​തി​ൽ​പ്പ​ടി​യി​ൽ ല​ഭ്യ​മാ​ക്കു​ന്ന 42 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ള്ള ക​നി​വ് പ​ദ്ധ​തി​യി​ൽ 3500 ൽ ​അ​ധി​കം പേ​ർ ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ്.

20.50 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ള്ള മൊ​ബൈ​ൽ വെ​റ്റ​റി​ന​റി ക്ലി​നി​ക്കി​ന്‍റെ സേ​വ​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്നു​ണ്ട്. ന​ല്ലൂ​ർ​നാ​ട് കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ അ​ഞ്ച് ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കു​ക​യും ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക​യും ചെ​യ്തു. ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് പാ​ലി​ന് പ്രോ​ത്സാ​ഹ​ന വി​ല​യാ​യി 82 ല​ക്ഷം, പ​ട്ടി​ക​ജാ​തി​പ​ട്ടി​ക വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​വാ​ഹി​നി​ക്ക് 49 ല​ക്ഷം, നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് സ​ബ്സി​ഡി ഇ​ന​ത്തി​ൽ 25.20 ല​ക്ഷം, ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പി​ന് 8.50 ല​ക്ഷം എ​ന്നി​വ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

വാ​യ​ന​ശാ​ല​ക​ളു​ടെ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ പ​ദ്ധ​തി ഈ ​മാ​സം ത​ന്നെ തു​ട​ങ്ങും. കെഎ​സ്ആ​ർ​ടി​സി​യു​മാ​യി സ​ഹ​ക​രി​ച്ച് ഗ്രാ​മ​വ​ണ്ടി എ​ന്ന ആ​ശ​യം ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ന​ട​പ്പാ​ക്കി​യ ത​ദ്ദേ​ശ സ്ഥാ​പ​നം മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​ണ്. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്കാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ബ​ഡ്സ് സ്കൂ​ളു​ക​ളി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് നൈ​പു​ണ്യ പ​രി​ശീ​ല​നം ന​ൽ​കാ​ൻ എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ മൂ​ളി​ത്തോ​ട് നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നു. ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പ് വി​ഹി​തം പൂ​ർ​ണ​മാ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ന​ൽ​കി​യ വി​വ​ര​ങ്ങ​ളും പ്രോ​ഗ്ര​സ് കാ​ർ​ഡി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.

വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധി രാ​ധാ​കൃ​ഷ്ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. ജ​യ​ഭാ​ര​തി, എ​ട​വ​ക പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജം​ഷീ​റ ഷി​ഹാ​ബ്, തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. ശ​ങ്ക​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​വി. വി​ജോ​ൾ, ജോ​യ്സി ഷാ​ജു, പി. ​ക​ല്യാ​ണി, ഡി​വി​ഷ​ൻ അം​ഗ​ങ്ങ​ളാ​യ പി.​കെ. അ​മീ​ൻ, ഇ​ന്ദി​ര പ്രേ​മ​ച​ന്ദ്ര​ൻ, ര​മ്യ താ​രേ​ഷ്, വി. ​ബാ​ല​ൻ, ബി.​എം. വി​മ​ല, സ​ൽ​മ മൊ​യി​ൻ, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ വി.​പി. ബാ​ല​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.