തി​രു​സ്വ​രൂ​പ പ്ര​യാ​ണ​ത്തി​നു മു​ള്ള​ൻ​കൊ​ല്ലി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Saturday, December 10, 2022 12:09 AM IST
പു​ൽ​പ്പ​ള്ളി: മാ​ന​ന്ത​വാ​ടി രൂ​പ​ത സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 160 ഇ​ട​വ​ക​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ പ്ര​യാ​ണ​ത്തി​ന് മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
പു​ൽ​പ്പ​ള്ളി തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ​നി​ന്നു മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​സ് തേ​ക്ക​നാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​സ്വ​രൂ​പം ഏ​റ്റു​വാ​ങ്ങി. ഫൊ​റോ​ന ദേ​വ​ല​യ​ത്തി​ൽ തി​രു​സ്വ​രൂ​പം വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ചു. തി​രു​സ്വ​രു​പ പ്ര​യാ​ണ​ത്തി​നു ഇ​ന്നു പ​ട്ടാ​ണി​ക്കൂ​പ്പ് ഉ​ണ്ണീ​ശോ ദേ​വാ​ല​യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും.