ജ​ന​മൈ​ത്രി പോ​ലീ​സ് കു​ഞ്ഞോ​ത്ത് മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Saturday, December 10, 2022 12:09 AM IST
മ​ക്കി​യാ​ട്: ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും ക​ൽ​പ്പ​റ്റ ഫാ​ത്തി​മ മാ​താ മി​ഷ​ൻ ആ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ണ്ട​ർ​നാ​ട് കു​ഞ്ഞോം ആ​ദി​വാ​സി വ​ന സം​ര​ക്ഷ​ണ സ​മി​തി ഹാ​ളി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി. ചു​രു​ളി, ചി​റ​ക്കാം​പാ​ടി, അ​രി​മ​ല, കൊ​ന്പ​റ, പു​തി​യി​ട​തോ​ന്പി​ൽ, കു​ഞ്ഞോം, ച​പ്പ, മു​ണ്ട​യി​ൽ, മ​ട്ടി​ല​യം, പ​ന്നി​പ്പാ​ട്, മ​ണ​പ്പാ​ട്ടി​ൽ, ചേ​ലാ​റ്റി​ൽ, ക​ല്ല​റ, പാ​തി​രി​മ​ന്ദം, കാ​ട്ടേ​രി, ക​ല്ലി​ങ്ക​ൽ, ചി​റ​ക്കാം​വ​യ​ൽ കോ​ള​നി​ക​ളി​ൽ​നി​ന്നും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​മാ​യി 350ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അം​ഗം പ്രീ​ത രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി എ.​പി. ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്തം​ഗം എ.​വി. ഗ​ണേ​ഷ്, ഡോ.​സി​സ്റ്റ​ർ ജ​യ(​ഫാ​ത്തി​മ മാ​താ ഹോ​സ്പി​റ്റ​ൽ), തൊ​ണ്ട​ർ​നാ​ട് പോ​ലീ​സ് എ​സ്എ​ച്ച്ഒ അ​ജീ​ഷ്കു​മാ​ർ, കു​ഞ്ഞോം ഫോ​റ​സ്റ്റ​ർ രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​മൈ​ത്രി അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ കെ.​എം. ശ​ശി​ധ​ര​ൻ സ്വാ​ഗ​ത​വും തൊ​ണ്ട​ർ​നാ​ട് സ്റ്റേ​ഷ​ൻ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഷാ​ജി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.