മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ല​യ്ക്ക് കി​രീ​ടം
Saturday, December 10, 2022 12:09 AM IST
മാ​ന​ന​ന്ത​വാ​ടി: ക​ണി​യാ​ര​ത്ത് ഫാ. ​ജി​കെ​എം എ​ച്ച്എ​സ്എ​സ്, സാ​ൻ​ജോ പ​ബ്ലി​ക് സ്കൂ​ൾ, സെ​ന്‍റ് ജോ​സ​ഫ്സ് ടി​ടി​എ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന 41-ാമ​ത് റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഉ​പ​ജി​ല്ലാ​ത​ല​ത്തി​ൽ മാ​ന​ന്ത​വാ​ടി​ക്കു കി​രീ​ടം. യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ങ്ങ​ളി​ൽ 916 പോ​യി​ന്‍റു​മാ​യാ​ണ് മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ല ജേ​താ​ക്ക​ളാ​യ​ത്. 879 പോ​യി​ന്‍റ് വീ​തം നേ​ടി വൈ​ത്തി​രി, സു​ൽ​ത്താ​ൻ ബ​ത്തേ​രി ഉ​പ​ജി​ല്ല​ക​ൾ ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 96 പോ​യി​ന്‍റു​മാ​യി പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​ഒ​എ​ച്ച്എ​സ്എ​സ് ചാ​ന്പ്യ​മാ​രാ​യി. 88 പോ​യി​ന്‍റു​മാ​യി മീ​ന​ങ്ങാ​ടി ജി​എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​നം നേ​ടി. 75 പോ​യി​ന്‍റ് ക​ര​സ്ഥ​മാ​ക്കി​യ ക​ൽ​പ്പ​റ്റ എ​ൻ​എ​സ്എ​സ് എ​ച്ച്എ​സാ​ണ് തൊ​ട്ടു​പി​ന്നി​ൽ.
ഹൈ​സ്കൂ​ൾ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 111 പോ​യി​ന്‍റു​മാ​യി മാ​ന​ന്ത​വാ​ടി എം​ജി​എം എ​ച്ച്എ​സ്എ​സ് ഒ​ന്നാ​മ​തെ​ത്തി. 96 പോ​യി​ന്‍റ് നേ​ടി​യ മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ്എ​സി​നാ​ണ് ര​ണ്ടാം സ്ഥാ​നം. 80 പോ​യി​ന്‍റു​മാ​യി പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​ഒ​എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​നം നേ​ടി.
യു​പി ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 35 പോ​യി​ന്‍റു​മാ​യി മാ​ന​ന്ത​വാ​ടി എം​ജി​എം എ​ച്ച്എ​സ്എ​സ് ചാ​ന്പ്യ​ൻ​മാ​രാ​യി. 30 പോ​യി​ന്‍റ് നേ​ടി​യ മു​ട്ടി​ൽ ഡ​ബ്ല്യു​ഒ യു​പി​യും ക​ൽ​പ്പ​റ്റ എ​സ്ക​ഐം​ജെ​യും ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. മാ​ന​ന്ത​വാ​ടി എ​ൽ​എ​ഫ് യു​പി​എ​സ്, പ​ടി​ഞ്ഞാ​റ​ത്ത​റ എ​യു​പി​എ​സ്, പ​ഴൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​യു​പി​എ​സ് എ​ന്നി​വ 25 വീ​തം പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​നം നേ​ടി.
യു​പി സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സും ബ​ത്തേ​രി അ​സം​പ്ഷ​ൻ എ​യു​പി​എ​സും 40 വീ​തം പോ​യി​ന്‍റ് നേ​ടി ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളാ​ണ് 28 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​ത്ത്. 20 വീ​തം പോ​യി​ന്‍റു​ള്ള പ​ടി​ഞ്ഞാ​റ​ത്ത​റ എ​യു​പി​എ​സും മാ​ന​ന്ത​വാ​ടി ജി​യു​പി​എ​സും മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.
ഹൈ​സ്കൂ​ൾ വി​ഭാ​ഗം സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ 63 പോ​യി​ന്‍റു​മാ​യി ക​ണി​യാ​രം ഫാ.​ജി.​കെ.​എം എ​ച്ച്എ​സ്എ​സ് ജേ​താ​ക്ക​ളാ​യി. 50 പോ​യി​ന്‍റ് നേ​ടി​യ പ​ടി​ഞ്ഞാ​റ​ത്ത​റ ജി​എ​ച്ച്എ​സ്എ​സി​നാ​ണ് ര​ണ്ടാം​സ്ഥാ​നം.
40 പോ​യി​ന്‍റു​മാ​യി സു​ൽ​ത്താ​ൻ​ബ​ത്തേ​രി അ​സം​പ്ഷ​ൻ മൂ​ന്നാം സ്ഥാ​നം നേ​ടി.
യു​പി അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ 45 വീ​തം പോ​യി​ന്‍റ് നേ​ടി വെ​ള്ള​മു​ണ്ട ജി​യു​പി​എ​സും മു​ട്ടി​ൽ ഡ​ബ്ല്യു​ഒ​യു​പി​എ​സും ഒ​ന്നാം സ്ഥാ​നം വീ​തി​ച്ചു. 28 പോ​യി​ന്‍റ് നേ​ടി​യ പി​ണ​ങ്ങോ​ട് ജി​യു​പി​എ​സി​നാ​ണ് ര​ണ്ടാം സ്ഥാ​നം. 18 പോ​യി​ന്‍റോ​ടെ പ​ടി​ഞ്ഞാ​റ​ത്ത​റ എ​യു​പി​എ​സ് പ​ടി​ഞ്ഞാ​റ​ത്ത​റ മൂ​ന്നാം സ്ഥാ​നം നേ​ടി.
ഹൈ​സ്കൂ​ൾ വി​ഭാ​ഗം അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ 58 പോ​യി​ന്‍റു​മാ​യി പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​ഒ​എ​ച്ച്എ​സ്എ​സ് ചാ​ന്പ്യ​ൻ​മാ​രാ​യി. 45 പോ​യി​ന്‍റു​ള്ള മു​ട്ടി​ൽ ഡ​ബ്ല്യു​ഒ​വി എ​ച്ച്എ​സ്എ​സി​നാ​ണ് ര​ണ്ടാം സ്ഥാ​നം. പ​ന​മ​രം ക്ര​സ​ന്‍റ് പ​ബ്ലി​ക് സ്കൂ​ൾ 38 പോ​യി​ന്‍റോ​ടെ മൂ​ന്നാം സ്ഥാ​നം നേ​ടി.