പി​എ​സ്‌​സി ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷാ​കേ​ന്ദ്രം; ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ നി​വേ​ദ​നം ന​ൽ​കി
Saturday, December 10, 2022 12:09 AM IST
ക​ൽ​പ്പ​റ്റ: പി​എ​സ്‌​സി ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷാ​കേ​ന്ദ്രം ക​ൽ​പ്പ​റ്റ​യി​ൽ അ​നു​വ​ദി​ക്കു​ന്ന​തി​നു ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ നി​വേ​ദ​നം ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് പി​എ​സ്‌​സി ചെ​യ​ർ​മാ​നെ സ​ന്ദ​ർ​ശി​ച്ചാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്. ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ നി​ല​വി​ൽ പി​എ​സ്‌​സി ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​ക​ൾ​ക്ക് വി​ദൂ​ര ജി​ല്ല​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. കൃ​ത്യ​മാ​യി ബ​സ് സ​ർ​വീ​സ് ഇ​ല്ലാ​ത്ത​തും ചു​രം ഇ​റ​ങ്ങേ​ണ്ട​തും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു സൃ​ഷ്ടി​ക്കു​ന്ന​ത്. വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​ക​ൾ​ക്ക് ജി​ല്ല​യി​ൽ സെ​ന്‍റ​ർ അ​നു​വ​ദി​ക്കാ​ത്ത​തും പ്ര​യാ​സ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ഹാ​ൾ ടി​ക്ക​റ്റ് ല​ഭി​ക്കു​ന്പോ​ഴാ​ണ് സെ​ന്‍റ​ർ ജി​ല്ല​യ്ക്കു പു​റ​ത്താ​ണെ​ന്ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​റി​യു​ന്ന​ത്. ജി​ല്ല​യി​ൽ​നി​ന്നു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മ​ണി​ക്കൂ​റു​ക​ൾ യാ​ത്ര​ചെ​യ്യ​ണം. ചു​ര​ത്തി​ൽ അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് യാ​ഥാ​സ​യ​മം പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ന്ന​തി​നു ത​ട​സ​മാ​കു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​താ​ണ് നി​വേ​ദ​നം. ക​ൽ​പ്പ​റ്റ​യി​ൽ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നു സൗ​ക​ര്യം ഒ​രു​ക്കാ​മെ​ന്നു പി​എ​സ്‌​സി ചെ​യ​ർ​മാ​നെ എം​എ​ൽ​എ അ​റി​യി​ച്ചു. ജി​ല്ലാ ആ​സ്ഥാ​ന​ത്തു സെ​ന്‍റ​ർ അ​നു​വ​ദി​ക്കു​ന്ന​തു ഗൗ​ര​വ​ത്തോ​ടെ പ​രി​ഗ​ണി​ക്കു​മെ​ന്നു ചെ​യ​ർ​മാ​ൻ ഉ​റ​പ്പു​ന​ൽ​കി​യ​താ​യി എം​എ​ൽ​എ പി​ന്നീ​ട് പ​റ​ഞ്ഞു.