ക്രൈ​സ്ത​വ മ​ത നേ​താ​ക്ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം: എ​കെ​സി​സി
Friday, December 9, 2022 12:14 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക്രൈ​സ്ത​വ മ​ത നേ​താ​ക്ക​ളെ സ​മൂ​ഹ​ത്തി​ൽ അ​വ​ഹേ​ളി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് എ​കെ​സി​സി ഫൊ​റോ​ന ക​മ്മി​റ്റി. സ​മീ​പ കാ​ല​ത്താ​യി പൊ​തു​വേ​ദി​ക​ളി​ലും സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വ​ള​രെ മോ​ശ​മാ​യ​വി​ധം ക്രൈ​സ്ത​വ മ​ത നേ​താ​ക്ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന​ത് കൂ​ടി​വ​രു​ന്നു.

വി​ഴി​ഞ്ഞം സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും അ​വ​ഹേ​ള​നാ​പ​ര​മാ​യ മു​ദ്രാ​വാ​ക്യ​മാ​ണ് വി​വി​ധ രാ​ഷ്ട്രീ​യ-​മ​ത സം​ഘ​ട​ന​ക​ൾ ഉ​യ​ർ​ത്തി​യ​ത്. ഇ​ത്ത​രം മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ക്രൈ​സ്ത​വ മ​ത നേ​താ​ക്ക​ൾ​ക്കു നേ​രേ മാ​ത്ര​മേ ഉ​യ​രു​ന്നു​ള്ളൂ. ഇ​വ​രെ നി​ശ​ബ്ദ​രാ​ക്കാ​നാ​ണ് ശ്ര​മ​മെ​ങ്കി​ൽ വി​ല​പ്പോ​വി​ല്ല. രാ​ജ്യ​ദ്രോ​ഹി​ക​ളും ഭീ​ക​ര പ്ര​വ​ർ​ത്ത​ക​രു​മാ​യി ക്രൈ​സ്ത​വ മ​ത നേ​താ​ക്ക​ളെ ചി​ത്രീ​ക​രി​ക്കാ​നു​ള്ള ത​ത്പ​ര ക​ക്ഷി​ക​ളു​ടെ ഹീ​ന ശ്ര​മ​മാ​ണ് ഇ​തി​ന് പി​ന്നി​ലു​ള്ള​തെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ജോ​ണ്‍​സ​ണ്‍ തൊ​ഴു​ത്തു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ൾ​സ് വ​ടാ​ശേ​രി, ജേ​ക്ക​ബ് ബ​ത്തേ​രി, മോ​ളി മാ​മൂ​ട്ടി​ൽ, ജോ​സ​ഫ് നെ​ല്ലി​നി​ൽ​ക്കും​ത​ട​ത്തി​ൽ, ജോ​യി പു​ളി​മൂ​ട്ടി​ൽ, ബേ​ബി മ​ഠ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.