സം​സ്ഥാ​ന​ത​ല നാ​ട​ക മ​ത്സ​രം: വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Friday, December 9, 2022 12:14 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി ന​ഗ​ര​സ​ഭ​യും കേ​ര​ള അ​ക്കാ​ദ​മി​യും പ്ര​സ് ക്ല​ബും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന​ത​ല പ്ര​ഫ​ഷ​ണ​ൽ നാ​ട​ക മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. വ​ള്ളു​വ​നാ​ട് ബ്ര​ഹ്മ​യു​ടെ ര​ണ്ട് ന​ക്ഷ​ത്ര​ങ്ങ​ൾ മി​ക​ച്ച നാ​ട​ക​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. കൊ​ല്ലം ആ​വി​ഷ്കാ​ര​യു​ടെ ദൈ​വം തൊ​ട്ട ജീ​വി​ത​മാ​ണ് മി​ക​ച്ച ര​ണ്ടാ​മ​ത്തെ നാ​ട​കം. ജ​ന​പ്രി​യ നാ​ട​ക​മാ​യി ആ​റ്റി​ങ്ങ​ൽ ശ്രീ​ധ​ന്യ​യു​ടെ ല​ക്ഷ്യം തെ​ര​ഞ്ഞെ​ടു​ത്തു.

മി​ക​ച്ച ന​ട​നാ​യി ര​ണ്ട് ന​ക്ഷ​ത്ര​ങ്ങ​ളി​ലെ ജോ​ണ്‍​സ​ണ്‍ ഐ​ക്ക​ര തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ദൈ​വം തൊ​ട്ട ജീ​വി​ത​ത്തി​ലെ അ​ടൂ​ർ ഓ​മ​ന​യാ​ണ് മി​ക​ച്ച ന​ടി. മി​ക​ച്ച ര​ണ്ടാ​മ​ത്തെ ന​ട​നാ​യി ദൈ​വം തൊ​ട്ട ജീ​വി​ത​ത്തി​ലെ ചൂ​നാ​ട് ശ​ശി​യേ​യും, ന​ടി​യാ​യി തി​രു​വ​ന​ന്ത​പു​രം ശ്രീ​ന​ന്ദ​ന​യി​ലെ ജ​യ​ശ്രീ മ​ധു​ക്കു​ട്ട​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

കൊ​ല്ലം അ​യ​നം ഒ​റ്റ​വാ​ക്കി​ലെ കെ​പി​എ​സി രാ​ജ​ഗോ​പാ​ലാ​ണ് മി​ക​ച്ച ഹാ​സ്യ ന​ട​ൻ. മി​ക​ച്ച സം​വി​ധാ​യ​ക​ൻ ര​ണ്ട് ന​ക്ഷ​ത്ര​ങ്ങ​ളി​ലെ ഇ​രു​ളം രാ​ജേ​ഷാ​ണ്. നാ​ട​ക ര​ച​ന-​ഹേ​മ​ന്ത്കു​മാ​ർ (ര​ണ്ട് ന​ക്ഷ​ത്ര​ങ്ങ​ൾ), രം​ഗ​പ​ടം- വി​ജ​യ​ൻ ക​ട​ന്പേ​രി (വ​ള്ളു​വ​നാ​ട് നാ​ദ​ത്തി​ന്‍റെ പ്ര​കാ​ശം പ​ര​ത്തു​ന്ന വീ​ട്), ഗാ​ന​ര​ച​ന-​ര​മേ​ശ് കാ​വി​ൽ (തി​രു​വ​ന​ന്ത​പു​രം ശ്രീ​ന​ന്ദ​ന), ദീ​പ സം​വി​ധാ​നം-​രാ​ജേ​ഷ് ഇ​രു​ളം( കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല​യു​ടെ ക​ട​ലാ​സി​ലെ ആ​ന), രം​ഗ സ​ജ്ജീ​ക​ര​ണം-​ല​ക്ഷ്യം (ആ​റ്റി​ങ്ങ​ൽ ശ്രീ​ധ​ന്യ), ഗാ​ന​ലാ​പ​നം-​വൈ​ക്കം വി​ജ​യ​ല​ക്ഷ്മി (തി​രു​വ​ന​ന്ത​പു​രം ശ്രീ​ന​ന്ദ​ന), സ്പെ​ഷ​ൽ ജൂ​റി-​പ്ര​ദീ​പ് ച​ന്ദ്ര​ൻ (കൊ​ല്ലം അ​ന​ശ്വ​ര​യു​ടെ അ​മ്മ​മ​ന​സ്) എ​ന്നി​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഫാ.​ജെ​യി​സ് പൂ​ത​ക്കു​ഴി, ജേ​ക്ക​ബ് ബ​ത്തേ​രി, വൈ​ലാ​യു​ധ​ൻ കോ​ട്ട​ത്ത​റ, അ​ശോ​ക​ൻ ബ​ത്തേ​രി, വി​ന​യ​കു​മാ​ർ അ​ഴി​പ്പു​റ​ത്ത്, സി.​പി വ​ർ​ഗീ​സ്, ജോ​സ​ഫ് ന​ട​വ​യ​ൽ എ​ന്നി​വ​രാ​ണ് വി​ധി​ക​ർ​ത്താ​ക്ക​ൾ. ജ​നു​വ​രി ആ​ദ്യ​വാ​ര​ത്തി​ൽ സി​നി​മാ-​സാം​സ്കാ​രി​ക-​രാ​ഷ്ട്രീ​യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടോം ​ജോ​സ്, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​റ​ഷീ​ദ്, കേ​ര​ള അ​ക്കാ​ദ​മി ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് സി. ​വ​ർ​ക്കി, പ​ൾ​സ് കോ-​ഓ​ഡി​നേ​റ്റ​ർ ഇ.​ജി. വി​നോ​ദ്, യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ നോ​യ​ൽ ബി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.