അ​പൂ​ർ​വ ഭാ​ഗ്യ​ത്തി​ന് ഉ​ട​മ​യാ​യി ആ​ലീ​സ് ടീ​ച്ച​ർ
Thursday, December 8, 2022 1:12 AM IST
മാ​ന​ന്ത​വാ​ടി: താ​ൻ എ​ഴു​തി​യ സ്ക്രി​പ്റ്റി​ൽ ത​ന്‍റെ പേ​രി​ലു​ള്ള വേ​ദി​യി​ൽ ആ​ദ്യ ഇ​ന​ത്തി​ൽ ത​ന്നെ സ​മ്മാ​നം ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് യ​വ​നാ​ർ​കു​ളം കീ​ഴേ​ക്കേ​ട​ത്ത് ആ​ലീ​സ് ജോ​സ്.
കൊ​ട്ടി​യൂ​ർ ഐ​ജ​ഐം എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ലെ അ​ധ്യാ​പി​ക കൂ​ടി​യാ​യ ആ​ലീ​സ് ടീ​ച്ച​റു​ടെ ’പി​താ​ക്ക​ൻ​മാ​രു​ടെ പു​സ്ത​കം’ എ​ന്ന ക​ഥ​യു​ടെ പേ​രാ​ണ് വേ​ദി മൂ​ന്നി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പു​സ്ത​കം ഈ ​വേ​ദി​യി​ൽ ആ​ദ്യ ഇ​ന​മാ​യി അ​വ​ത​രി​പ്പി​ച്ച യു​പി വി​ഭാ​ഗം പെ​ണ്‍​കു​ട്ടി​ക​ളു​ടെ മോ​ണോ ആ​ക്ടി​ൽ മാ​ന​ന്ത​വാ​ടി ലി​റ്റി​ൽ ഫ്ള​വ​ർ യു​പി സ്ക്കൂ​ളി​ലെ ശി​വാ​നി​യാ​ണ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്. ടീ​ച്ച​റു​ടെ മ​ഴ​യു​ടെ വി​വി​ധ ഭാ​വ​ങ്ങ​ൾ എ​ന്ന സ്ക്രി​പ്റ്റാ​ണ് ശി​വാ​നി വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.