വ​ഴി​യോ​ര​ത്ത് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു
Monday, December 5, 2022 10:39 PM IST
പു​ൽ​പ്പ​ള്ളി: പ​ട്രോ​ളിം​ഗി​നി​ടെ പോ​ലീ​സ് വ​ഴി​യോ​ര​ത്ത് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. പെ​രി​ക്ക​ല്ലൂ​ർ കോ​ക്കാ​പ്പ​ള്ളി​ൽ സ​ജി​യാ​ണ്(56)​സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സ​ജി​യെ പെ​രി​ക്ക​ല്ലൂ​ർ ക​ട​വി​നു സ​മീ​പം വ​ഴി​യോ​ര​ത്ത് വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഭാ​ര്യ: ശ്രീ​ല​ത. മ​ക്ക​ൾ: അ​നീ​ഷ്, പ​രേ​ത​രാ​യ സ​നീ​ഷ്, ബി​നീ​ഷ്. മ​രു​മ​ക​ൾ: ആ​ർ​ച്ച. സം​സ്കാ​രം ഇ​ന്ന് 10 ന് ​പ​ട്ടാ​ണി​കൂ​പ്പ് സെ​ന്‍റ് മേ​രീ​സ് സു​നോ​റോ പ​ള്ളി​യി​ൽ.