ന്യൂ​ട്രോ​പീ​നി​യ വാ​ർ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, December 5, 2022 12:46 AM IST
ക​ൽ​പ്പ​റ്റ: ന​ല്ലൂ​ർ​നാ​ട് ഗ​വ. ട്രൈ​ബ​ൽ ആ​ശു​പ​ത്രി​യി​ലെ കാ​ൻ​സ​ർ കെ​യ​ർ യൂ​ണി​റ്റി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ​താ​യി നി​ർ​മി​ച്ച ന്യൂ​ട്രോ​പീ​നി​യ വാ​ർ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​എം​ഒ ഇ​ൻ​ചാ​ർ​ജ് ഡോ.​പി. ദി​നീ​ഷ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തെ തു​ട​ർ​ന്ന് സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ഇ​ട​പെ​ട​ലി​ലൂ​ടെ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി ഘ​ട്ടം ഘ​ട്ട​മാ​യി ആ​ശു​പ​ത്രി​യി​ൽ ഐ​പി സം​വി​ധാ​നം ഒ​രു​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കീ​മോ​തെ​റാ​പ്പി എ​ടു​ക്കു​ന്ന​വ​രി​ൽ ര​ക്താ​ണു​ക്ക​ൾ കു​റ​യു​ന്ന ന്യൂ​ട്രോ​പീ​നി​യ എ​ന്ന അ​വ​സ്ഥ​യു​ള​ള​വ​രെ കി​ട​ത്തി ച​കി​ത്സി​ക്കു​ന്ന​തി​ന് വേ​ണ്ടി നി​ർ​മി​ച്ച​താ​ണ് ന്യൂ​ട്രോ​പീ​നി​യ വാ​ർ​ഡ്.
വാ​ർ​ഡി​ൽ 10 ല​ക്ഷം രൂ​പ ചെ​ല​വി​ൽ മ​ൾ​ട്ടി പാ​രാ മോ​ണി​റ്റ​ർ സം​വി​ധാ​ന​ത്തോ​ടെ​യു​ള്ള 10 ബെ​ഡു​ക​ൾ സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന​ര ല​ക്ഷം രൂ​പ ചെ​ല​വി​ൽ വാ​ർ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളും ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു അ​ധി​ക ഡോ​ക്ട​റി​ന്‍റെ സേ​വ​നം കൂ​ടി വാ​ർ​ഡി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ എ​ട്ട് ഡോ​ക്ട​റു​ടെ​യും ഒ​ന്പ​ത് സ്റ്റാ​ഫ് ന​ഴ്സു​മാ​രു​ടെ​യും സേ​വ​നം ല​ഭ്യ​മാ​കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​വി​ജ​യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ വി. ​വി​ജോ​ൾ, പി. ​ക​ല്യാ​ണി, വാ​ർ​ഡ് അം​ഗം ബ്രാ​ൻ അ​ഹ​മ്മ​ദ് കു​ട്ടി, ജി​ല്ലാ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ഭ​വാ​നി ത​രോ​ൾ, ജി​ല്ലാ ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ. ​ഷി​ജി​ൻ ജോ​ണ്‍ ആ​ളൂ​ർ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ൻ​സി മേ​രി ജേ​ക്ക​ബ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മി​ഥു​ൻ ലോ​ഹി​ദാ​ക്ഷ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ​ച്ച്എം​സി അം​ഗ​ങ്ങ​ൾ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ, സി​ഡി​എ​സ് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.