ഇ​-ഗ​വേ​ണ​ൻ​സി​ലൂ​ടെ ഭ​ര​ണ​മി​ക​വ്; ജി​ല്ല​യ്ക്ക് ര​ണ്ടാം സ്ഥാ​നം
Saturday, December 3, 2022 12:35 AM IST
ക​ൽ​പ്പ​റ്റ: ഇ​-ഗ​വേ​ണ​ൻ​സി​ലൂ​ടെ ഭ​ര​ണ​മി​ക​വ് തെ​ളി​യി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള സം​സ്ഥാ​ന​സ​ർ​ക്ക​രി​ന്‍റെ അ​വാ​ർ​ഡി​ൽ ജി​ല്ല​യ്ക്ക് നേ​ട്ടം. 2019- 20 വ​ർ​ഷ​ത്തെ എ​റ്റ​വും മി​ക​ച്ച ഇ -ഗ​വേ​ണ്‍​ഡ് ര​ണ്ടാ​മ​ത്തെ ജി​ല്ല​യാ​യി വ​യ​നാ​ടി​നെ തെ​ര​ഞ്ഞെ​ടു​ത്തു.
കോ​ഴി​ക്കോ​ട് ജി​ല്ല​യ്ക്കാ​ണ് ഒ​ന്നാം സ്ഥാ​നം. ഇ ​ഓ​ഫീ​സ്, പോ​ൾ വ​യ​നാ​ട് ആ​പ്പ്, കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് നി​ർ​മി​ച്ച വെ​ഹി​ക്കി​ൾ ട്രാ​ൻ​സി​റ്റ് മോ​ണി​റ്റ​റിം​ഗ് ആ​പ്ലി​ക്കേ​ഷ​ൻ, ഓ​ണ്‍​ലൈ​ൻ അ​ദാ​ല​ത്ത്, പ​ട്ടി​ക വ​ർ​ഗ​ക്കാ​ർ​ക്ക് ആ​ധി​കാ​രി​ക രേ​ഖ​ക​ൾ ന​ൽ​കി ഡി​ജി​റ്റ​ൽ ലോ​ക്ക​റി​ൽ സൂ​ക്ഷി​ക്കു​ന്ന​തി​ന് ആ​രം​ഭി​ച്ച് എ​ബി​സി​ഡി ക്യാ​ന്പ് എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് ജി​ല്ല​യ്ക്ക് പു​ര​സ്കാ​രം. 2018 ലെ ​മി​ക​ച്ച അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ​ക്കു​ള്ള ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ വ​യ​നാ​ട് ജി​ല്ല​യ്ക്കാ​ണ്. മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ മാ​ന​ന്ത​വാ​ടി കോ​റോ​ത്തു​ള്ള അ​ക്ഷ​യ കേ​ന്ദ്ര​ത്തി​നാ​ണ് ഒ​ന്നാം സ്ഥാ​നം. ബി​ന്ദു ഏ​ലി​യാ​സി​ന്‍റെ സു​ൽ​ത്താ​ൻ ബ​ത്തേ​രി കോ​ളി​യാ​ടി അ​ക്ഷ​യ​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. അ​ക്ഷ​യ വ​ഴി ന​ട​പ്പാ​ക്കു​ന്ന വി​വി​ധ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ, പ​ദ്ധ​തി​ക​ൾ എ​ന്നി​വ വേ​ഗ​ത്തി​ലും കാ​ര്യ​ക്ഷ​മ​ത​യി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​തി​നാ​ണ് അ​വാ​ർ​ഡ്.
2019 - 20, 2020 - 21 വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ഗ​വേ​ണ​ൻ​സ് വ​ഴി ഭ​ര​ണ​രം​ഗ​ത്ത് മി​ക​വ് തെ​ളി​യി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​വാ​ർ​ഡു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം, വ​ഴു​ത​ക്കാ​ട് ടാ​ഗോ​ർ തി​യ​റ്റ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. മു​ൻ കേ​ന്ദ്ര ടെ​ലി​കോം സെ​ക്ര​ട്ട​റി അ​രു​ണാ സു​ന്ദ​ർ​രാ​ജ​ൻ ചെ​യ​ർ​പേ​ഴ്സ​ണാ​യു​ള്ള ജൂ​റി​യാ​ണ് പു​ര​സ്കാ​ര​ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.