കു​പ്പ​ത്തോ​ട് മാ​ധ​വ​ൻ നാ​യ​ർ പു​ര​സ്കാ​രം ഡോ.​അ​നി​ൽ സ​ഖ​റി​യ​യ്ക്ക്
Thursday, December 1, 2022 11:51 PM IST
പു​ൽ​പ്പ​ള്ളി: കു​പ്പ​ത്തോ​ട് മാ​ധ​വ​ൻ നാ​യ​രു​ടെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​രം ജ​ന്തു ശാ​സ്ത്ര ഗ​വേ​ഷ​ക​നാ​യ ഡോ. ​അ​നി​ൽ സ​ഖ​റി​യ​യ്ക്ക് സ​മ്മാ​നി​ക്കു​മെ​ന്ന് അ​നു​സ്മ​ര​ണ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നാ​ടി​ന്‍റെ പു​രോ​ഗ​തി​ക്കാ​യി ആ​ജീ​വ​ന​ന്ത സേ​വ​ന മ​നു​ഷ്ഠി​ക്കു​ന്ന​വ​രെ​യാ​ണ് പു​ര​സ്കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഇ​രു​പ​തി​നാ​യി​രം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വു​മാ​ണ് പു​ര​സ്കാ​രം. കു​പ്പ​ത്തോ​ട് മാ​ധ​വ​ൻ നാ​യ​രു​ടെ ച​ര​മ ദി​ന​മാ​യ ആ​റി​ന് രാ​വി​ലെ 10 ന് ​പു​ൽ​പ്പ​ള്ളി വി​ജ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കും.
പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​ത്യു മ​ത്താ​യി ആ​തി​ര അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും എം. ​ഗം​ഗാ​ധ​ര​ൻ പു​ര​സ്കാ​ര ജേ​താ​വി​നെ പ​രി​ച​യ​പ്പെ​ടു​ത്തും. അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി രാ​വി​ലെ 9.30 ന് ​പു​ൽ​പ്പ​ള്ളി ടൗ​ണി​ലെ കു​പ്പ​ത്തോ​ട് മാ​ധ​വ​ൻ നാ​യ​രു​ടെ പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​നു​സ്മ​ര​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​ഗം​ഗാ​ധ​ര​ൻ, ക​ണ്‍​വീ​ന​ർ ബാ​ബു ന​ന്പു​ടാ​കം, വൈ​സ് ചെ​യ​ർ​മാ​ൻ എം.​ബി. സു​ധീ​ന്ദ്ര​കു​മാ​ർ, അ​നു​സ്മ​ര​ണ ക​മ്മി​റ്റി അം​ഗം മാ​ത്യു മ​ത്താ​യി ആ​തി​ര, വി​ജ​യ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​എ​സ്. സ​തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.