പാ​ര​ന്പ​ര്യ​വും ശാ​സ്ത്ര സ​ന്പ​ത്തും ത​ല​മു​റ​ക​ളി​ലേ​ക്ക് പ​ക​രാ​നു​ള്ള മി​ക​ച്ച മാ​ധ്യ​മ​മാ​ണ് സം​സ്കൃ​തം: ഡോ.​കെ. മു​ത്തു​ല​ക്ഷ്മി
Thursday, December 1, 2022 11:51 PM IST
മാ​ന​ന്ത​വാ​ടി: ഭാ​ര​ത​ത്തി​ന്‍റെ സാം​സ്കൃ​തി​ക പാ​ര​ന്പ​ര്യ​വും വി​ജ്ഞാ​ന​ങ്ങ​ളു​ടെ ഖ​നി​ക​ളാ​യ ശാ​സ്ത്ര സ​ന്പ​ത്തും ത​ല​മു​റ​ക​ളി​ലേ​ക്ക് പ​ക​രാ​നു​ള്ള മി​ക​ച്ച മാ​ധ്യ​മ​മാ​ണ് സം​സ്കൃ​ത ഭാ​ഷ​യെ​ന്ന് കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത യൂ​ണി​വേ​ഴ്സി​റ്റി പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ത്തു​ല​ക്ഷ്മി അ​ഭി​പ്രാ​യ​പ്പെ​ട്ടു. യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​തൃ​കാ​പ​ര​മാ​യ സം​സ്കൃ​ത പ്ര​ച​ര​ണ പ​രി​പാ​ടി​ക​ൾ എ​ല്ലാ ജി​ല്ല​ക​ളി​ലും സം​ഘ​ടി​പ്പി​ച്ച് വ​രു​ന്ന​താ​യും അ​വ​ർ പ​റ​ഞ്ഞു. കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല ക​ണി​യാ​രം ഫാ.​ജി​കെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​നു​വ​ദി​ച്ച സം​സ്കൃ​തം മോ​ഡ​ൽ സ്കൂ​ളും സ്കൂ​ളും ലൈ​ബ്ര​റി​യും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഡോ.​കെ. മു​ത്തു​ല​ക്ഷ്മി.
മാ​ന​ന്ത​വാ​ടി രൂ​പ​താ കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​സി​ജോ ഇ​ളം​കു​ന്ന​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി​യും വൈ​സ് ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​നും ചേ​ർ​ന്ന് സ്കൂ​ളി​ലെ വി​വി​ധ പ്ര​വ​ർ​ത്ത​ന യൂ​ണി​റ്റു​ക​ളു​ടെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
ന​വീ​ക​രി​ച്ച ഓ​ഫീ​സ് റൂം ​സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​റോ​ബി​ൻ​സ് കു​ന്പ​ള​ക്കു​ഴി​യും ന​വീ​ക​രി​ച്ച ഐ​ടി ലാ​ബ് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ പി.​വി. ജോ​ർ​ജും ന​വീ​ക​രി​ച്ച സ​യ​ൻ​സ് ലാ​ബ് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ വി.​കെ. ബാ​ല​ഗം​ഗാ​ധ​ര​നും സം​സ്കൃ​ത മോ​ഡ​ൽ സ്കൂ​ളി​ന് വേ​ണ്ടി ത​യാ​റാ​ക്കി​യ സ്മാ​ർ​ട്ട് റൂം ​സം​സ്കൃ​ത യൂ​ണി​വേ​ഴ്സി​റ്റി മോ​ഡ​ൽ സ്കൂ​ൾ കോ​ർ​ഡി​നേ​റ്റ​ർ ഡോ.​ഇ. സു​രേ​ഷ് ബാ​ബു​വും ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​ൻ​സി, പ്രി​ൻ​സി​പ്പ​ൽ മാ​ർ​ട്ടി​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ടി. മ​നോ​ജ് കു​മാ​ർ, ക​ണി​യാ​രം ടി​ടി​ഐ പ്രി​ൻ​സി​പ്പ​ൽ അ​ന്ന​മ്മ എം. ​ആ​ന്‍റ​ണി, സി​മി ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
സം​സ്കൃ​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി ന​ട​ത്തി​യ രാ​മാ​യ​ണ പാ​രാ​യ​ണ മ​ത്സ​ര വി​ജ​യി​ക​ളെ​യും സം​സ്ഥാ​ന​ത​ല വി​ജ​യി​ക​ളെ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.