ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സി​ന് സ്വീ​ക​ര​ണം ന​ൽ​കി
Tuesday, November 29, 2022 12:11 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ത്ത​ലി​ക്ക് ബി​ഷ​പ് കോ​ണ്‍​ഫാ​റ​ൻ​സ് ഓ​ഫ് ഇ​ന്ത്യ (സി​ബി​സി​ഐ) യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബ​ത്തേ​രി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സി​ന് ക​ർ​ഷ​ക മി​ത്രം ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പി​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. വ​യ​നാ​ടി​ന്‍റ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് വേ​ണ്ടി ത​ന്‍റെ സ്ഥാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​മെ​ന്ന് ബി​ഷ​പ്പ് പ​റ​ഞ്ഞു. കാ​ർ​ഷി​ക മേ​ഖ​ല​യി​ലും വ​ന്യ​മൃ​ഗ ശ​ല്യം കൊ​ണ്ടും ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്പോ​ൾ ജി​ല്ല​യി​ൽ ടൂ​റി​സം വ​ള​രു​ന്ന​ത് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്നും ക​ർ​ഷ​ക മി​ത്രം ര​ക്ഷാ​ധി​കാ​രി കൂ​ടി​യാ​യ ബി​ഷ​പ് പ​റ​ഞ്ഞു.
ഉ​ജ്ജ്വ​ല ബാ​ല്യ പു​ര​സ്കാ​രം നേ​ടി​യ ആ​രാ​ധ്യ ന​ന്ദ​യ്ക്ക് ബി​ഷ​പ് ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. ക​ർ​ഷ​ക മി​ത്രം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​എം. ജോ​യി ബി​ഷ​പി​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു. ഡോ.​പി. ല​ക്ഷ്മ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. വ​ർ​ക്കി, കെ.​പി. യൂ​സ​ഫ് ഹാ​ജി, വി.​എം. വ​ർ​ഗീ​സ്, വി​ഷ്ണു വേ​ണു​ഗോ​പാ​ൽ, പ്ര​ഫ.​ത​രാ ഫി​ലി​പ്പ്, ടി.​പി. ശ​ശി, ഉ​മ്മ​ർ ഹാ​ജി, എം.​കെ. ബാ​ല​ൻ വ​ത്സ ചാ​ക്കോ, ജോ​ജോ ജോ​ണ്‍, ലെ​നി​ൽ സ്റ്റീ​ഫ​ൻ, പി.​വി. ശ്രീ​ധ​ര​ൻ, ഇ.​സി. പു​ഷ്പ വ​ല്ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.