നെ​ൻ​മേ​നി​യെ ത​രി​ശു​ര​ഹി​ത ഗ്രാ​മ​മാ​യി പ്ര​ഖ്യാ​പി​ച്ചു
Monday, November 28, 2022 12:22 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ്ലോ​ക്കി​ലെ ഈ ​വ​ർ​ഷ​ത്തെ ത​രി​ശു​ര​ഹി​ത ഗ്രാ​മ​മാ​യി നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​നെ പ്ര​ഖ്യാ​പി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​ഘ​ടി​പ്പി​ച്ച യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല പു​ഞ്ച​വ​യ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​മി പോ​ൾ, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ സീ​നി​യ​ർ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ എ​ൻ.​കെ രാ​ജ​ൻ എ​ന്നി​വ​ർ പ​ഞ്ചാ​യ​ത്തി​നു​ള്ള മെ​മ​ന്േ‍​റാ കൈ​മാ​റി. കൃ​ഷി ഓ​ഫീ​സ​ർ അ​നു​പ​മ കൃ​ഷ്ണ​ൻ, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ എം.​എ​ൻ. പ്ര​ഭാ​ക​ര​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ വി .​രാ​മു​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, പാ​ട​ശേ​ഖ​ര സ​മി​തി, കു​രു​മു​ള​ക് സ​മി​തി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കൃ​ഷി വ​കു​പ്പും ഹ​രി​ത കേ​ര​ളം മി​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന​താ​ണ് ത​രി​ശു​ര​ഹി​ത ഗ്രാ​മം പ​രി​പാ​ടി. നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ യോ​ഗ്യ​മാ​യ മു​ഴു​വ​ൻ ത​രി​ശി​ട​ങ്ങ​ളി​ലും കൃ​ഷി​യി​റ​ക്കി​യി​ട്ടു​ണ്ട്. ആ​കെ 7.5 ഹെ​ക്ട​ർ ത​രി​ശി​ട​മാ​ണ് പ​ഞ്ചാ​യ​ത്തി​ൽ. ഇ​തി​ൽ 3.8 ഹെ​ക്ട​ർ കൃ​ഷി​യോ​ഗ്യ​മാ​ക്കി. ബാ​ക്കി 3.7 ഹെ​ക്ട​ർ രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ ശ​ല്യം, പാ​റ​ക്കെ​ട്ടു​ക​ൾ, ജ​ല​ക്ഷാ​മം തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ കൃ​ഷി​യോ​ഗ്യ​മാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​താ​ണ്.