നി​യു​ക്തി തൊ​ഴി​ല്‍ മേ​ള​ക​ള്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കു വ​ഴി​കാ​ട്ടി: ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ
Monday, November 28, 2022 12:22 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വി​ദ്യാ​സ​മ്പ​ന്ന​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന തൊ​ഴി​ല്‍ പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​കാ​ട്ടി​യാ​ണ് നി​യു​ക്തി തൊ​ഴി​ല്‍ മേ​ള​ക​ളെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു നാ​ഷ​ണ​ല്‍ എം​പ്ലോ​യ്മെ​ന്‍റ് സ​ര്‍​വീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് ഡ​ബ്ല്യു​എം​ഒ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ല്‍ ന​ട​ത്തി​യ ’നി​യു​ക്തി 2022’ മി​നി തൊ​ഴി​ല്‍​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് മു​ന്‍​പ​രി​ച​യം സൃ​ഷ്ടി​ക്കു​ന്ന​തി​നു​മാ​ണ് വി​വി​ധ തൊ​ഴി​ല്‍​ദാ​താ​ക്ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി തൊ​ഴി​ല്‍​മേ​ള​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ ഷ​മീ​ര്‍ മ​ഠ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ ടി.​പി. ബാ​ല​കൃ​ഷ്ണ​ന്‍, ഡി​വി​ഷ​ണ​ല്‍ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ എം.​ആ​ര്‍. ര​വി​കു​മാ​ര്‍, എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ര്‍​മാ​രാ​യ എ​സ്.​ഇ. അ​ബ്ദു​ള്‍ റ​ഷീ​ദ്, എ​ന്‍. അ​ജി​ത്ജോ​ണ്‍, എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ കെ. ​ആ​ലി​ക്കോ​യ, ഡ​ബ്ല്യു​എം​ഒ സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ പി.​സി. രാ​ഗി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​നാ​യ​ക ആ​ശു​പ​ത്രി, മ​ല​ബാ​ര്‍ ഗോ​ള്‍​ഡ്, എ​ച്ച്ഡി​എ​ഫ്സി ലൈ​ഫ്, സെ​ഞ്ചൂ​റി ഫാ​ഷ​ന്‍ സി​റ്റി, പാ​ണ്ട ഫു​ഡ്സ്, വാ​ലു​മ്മ​ല്‍ ജ്വ​ല്ല​റി, മി​ന്‍റ് ഗ്രൂ​പ്പ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു. മേ​ള​യി​ല്‍ 108 പേ​ര്‍​ക്കു നേ​രി​ട്ട് നി​യ​മ​നം ല​ഭി​ച്ചു. 240 പേ​രെ ഷോ​ര്‍​ട് ലിസ്റ്റ് ചെ​യ്തു.