മ​ക്കി​യാ​ട് വി​ശു​ദ്ധ സി​ൽ​വ​സ്ട്രോ​സി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Monday, November 28, 2022 12:22 AM IST
മ​ക്കി​യാ​ട്: സെ​ന്‍റ് ജോ​സ​ഫ്സ് ബെ​ന​ഡി​ക്‌​ടൈ​ൻ ദേ​വാ​ല​യ​ത്തി​ൽ സി​ൽ​വ​സ്ട്രോ​സ് ബെ​ന​ഡി​ക്‌​ടൈ​ൻ സ​ഭാ സ്ഥാ​പ​ക​ൻ വി​ശു​ദ്ധ സി​ൽ​വ​സ്ട്രോ​സി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ആ​ഘോ​ഷം സ​ഭാം​ഗ​ങ്ങ​ളാ​യ 20 വൈ​ദി​ക​ർ ചേ​ർ​ന്ന് അ​ർ​പ്പി​ച്ച സ​മൂ​ഹ ഗാ​ന​പൂ​ജ​യോ​ടെ​യാ​ണ് സ​മാ​പി​ച്ച​ത്. തി​രു​നാ​ൾ കു​ർ​ബാ​ന​യി​ൽ സ​ഭ പ്രൊ​വി​ൻ​സ് സു​പ്പീ​രി​യ​ർ റ​വ.​ഡോ.​വി​ൻ​സ​ന്‍റ് കൊ​ര​ണ്ടി​യാ​ർ​കു​ന്നേ​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു.
അ​സി​സ്റ്റ​ന്‍റ് സു​പ്പീ​രി​യ​ർ ഫാ.​ആ​ൻ​സ​ലം പ​ള്ളി​ത്താ​ഴ​ത്ത്, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ.​ബി​ജു, ബെ​ന​ഡി​ക്‌​ടൈ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ.​ജോ​യി ചെ​ന്പ​ക​ശേ​രി, ഹോ​ളി ഫെ​യ്സ് ഹൈ​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​റോ​ബി​ൻ തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. ഫാ.​പി​യോ കാ​നാ​ക്കു​ന്നേ​ൽ വി​ശു​ദ്ധ സി​ൽ​വ​സ് ട്രോ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​ത്തി​നാ​യി അ​ൾ​ത്താ​ര​യി​ൽ സ്ഥാ​പി​ച്ചു. ബം​ഗ​ളൂ​രു വ​നാ​ശ്ര​മം മു​ൻ സു​പ്പീ​രി​യ​ർ ഫാ.​തോ​മ​സ് തേ​ക്കും​തോ​ട്ടം സ​ന്ദേ​ശം ന​ൽ​കി. സ്നേ​ഹ​വി​രു​ന്ന് ഉ​ണ്ടാ​യി​രു​ന്നു.