സ​ണ്‍​ഡേ സ്കൂ​ൾ വാ​ർ​ഷി​ക പ​രീ​ക്ഷ: ഒ​രു​ക്ക​ങ്ങ​ളാ​യി
Sunday, November 27, 2022 3:48 AM IST
മീ​ന​ങ്ങാ​ടി: മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ൻ സ​ണ്‍​ഡേ സ്കൂ​ൾ അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പ​രീ​ക്ഷ ഇ​ന്നു തു​ട​ങ്ങും. ഇ​തി​നു ഒ​രു​ക്ക​ങ്ങ​ളാ​യെ​ന്നു സ​ണ്‍​ഡേ സ്കൂ​ൾ ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ർ ടി.​വി. സ​ജീ​ഷ് അ​റി​യി​ച്ചു.

വ​യ​നാ​ട്, നീ​ല​ഗി​രി ജി​ല്ല​ക​ളി​ലെ 42 സ​ണ്‍​ഡേ സ്കൂ​ളു​ക​ളി​ലാ​ണ് വാ​ർ​ഷി​ക പ​രീ​ക്ഷ. ഒ​ന്നു മു​ത​ൽ ഒ​ന്പ​തു വ​രെ ക്ലാ​സു​ക​ളി​ലു​ള്ള​വ​ർ​ക്കും പ്ല​സ് വ​ണ്‍ പ​ഠി​താ​ക്ക​ൾ​ക്കും ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞു ഒ​ന്നു മു​ത​ൽ 3.30 വ​രെ​യും 10, പ്ല​സ്ടു ക്ലാ​സു​കാ​ർ​ക്കു ഡി​സം​ബ​ർ നാ​ലി​നു​മാ​ണ് പ​രീ​ക്ഷ. ന​ട​ത്തി​പ്പ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍​റ് ഫാ.​പി.​സി.​പൗ​ലോ​സ് പു​ത്ത​ൻ​പു​ര​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ടി.​വി. സ​ജീ​ഷ്, സെ​ക്ര​ട്ട​റി പി.​എ​ഫ്. ത​ങ്ക​ച്ച​ൻ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം.​വൈ. ജോ​ർ​ജ്, അ​നി​ൽ ജേ​ക്ക​ബ്, പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​ർ ഇ.​പി. ബേ​ബി, ഡി​സ്ട്രി​ക്ട് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​എം. മാ​ത്യു, പി.​എം. രാ​ജു, ജി​നു സ്ക​റി​യ, മ​ത്താ​യി ജോ​ണ്‍, എ​ബി​ൻ ഏ​ലി​യാ​സ്, സി.​കെ. ജോ​ർ​ജ്, ചാ​രി​റ്റി ക​ണ്‍​വീ​ന​ർ പി.​പി. ഏ​ലി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.