ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക്യാ​ന്പ് 26നു ​തു​ട​ങ്ങും
Thursday, November 24, 2022 12:18 AM IST
ക​ൽ​പ്പ​റ്റ: ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക്യാ​ന്പ് 26, 27 തീ​യ​തി​ക​ളി​ൽ അ​ന്പ​ല​വ​യ​ൽ ഗ്ലോ​റീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ(​ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് ന​ഗ​ർ) ചേ​രും. 26നു ​വൈ​കു​ന്നേ​രം നാ​ലി​നു എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ചാ​രി​റ്റി ട്ര​സ്റ്റ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ക്കും. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ’ശ്രേ​ഷ്ഠ’ അ​വാ​ർ​ഡ് ല​ഭി​ച്ച തൊ​ഴി​ലാ​ളി​ക​ളെ എ​ഐ​സി​സി സെ​ക്ര​ട്ട​റി വി​ശ്വ​നാ​ഥ​ൻ ആ​ദ​രി​ക്കും.
27നു ​രാ​വി​ലെ ഒ​ന്പ​തി​നു ’തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും തൊ​ഴി​ൽ നി​യ​മ​ങ്ങ​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സ് ന​ട​ത്തും. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ജെ. ജോ​സ​ഫ് വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. 11.30ന് ’​ഇ​ന്ത്യ​യും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സും’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തു​ന്ന ക്ലാ​സി​നു ഐ​എ​ൻ​ടി​യു​സി പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ്കു​മാ​ർ മ​ല​യാ​ല​പ്പു​ഴ നേ​തൃ​ത്വം ന​ൽ​കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന രൂ​പ​രേ​ഖ പ്ര​ഖ്യാ​പ​ന​ത്തോ​ടെ ക്യാ​ന്പ് സ​മാ​പി​ക്കും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ ക്യാ​ന്പ് ച​ർ​ച്ച ചെ​യ്യും. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നു​ള്ള സ​മ​ര​ങ്ങ​ൾ​ക്കു രൂ​പം ന​ൽ​കും.