സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ൽ ഫു​ട്ബോ​ൾ പ്ര​ദ​ർ​ശ​ന മ​ത്സ​രം ന​ട​ത്തി
Thursday, November 24, 2022 12:18 AM IST
പു​ൽ​പ്പ​ള്ളി: പാ​ടി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ളി​ൽ സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​രം ന​ട​ത്തി. അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, പി​ടി​എ എ​ന്നി​വ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ൽ​സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചും ല​ഹ​രി​ക്കെ​തി​രേ ഒ​രു ഗോ​ൾ എ​ന്ന മു​ദ്ര​വാ​ക്യ​മു​യ​ർ​ത്തി മ​ത്സ​രം ന​ട​ത്തി​യ​ത്.
മു​ള്ള​ൻ​കൊ​ല്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം മോ​ളി ആ​കാ​ന്തി​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ വി.​എം. ബി​ജു​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ്സ​ണ്‍ ആ​ല​വ​ന്ത​കാ​ലാ​യി​ൽ, ബീ​ന കു​ള​ത്തി​ങ്ക​ൽ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സി​സ്റ്റ​ർ ജെ​യ്സി അ​ഗ​സ്റ്റി​ൻ, വി.​വി. ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.