കൽപ്പറ്റ: പട്ടികവർഗക്കാർക്ക് ആധികാരിക രേഖകൾ ലഭ്യമാക്കി ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കാൻ അവസരം ഒരുക്കുന്ന എബിസിഡി ക്യാന്പ് മീനങ്ങാടി, മൂപ്പൈനാട് പഞ്ചായത്തുകളിൽ തുടങ്ങി. മീനങ്ങാടി പഞ്ചായത്ത് ക്യാന്പ് കമ്മ്യൂണിറ്റി ഹാളിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ അധ്യക്ഷത വഹിച്ചു. സബ് കളക്ടർ ആർ. ശ്രീലക്ഷ്മി പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യാതിഥിയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. നുസ്രത്ത്, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബേബി വർഗീസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. വാസുദേവൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഉഷ രാജേന്ദ്രൻ, അക്ഷയ ജില്ലാ പ്രോഗ്രാം മാനേജർ ജെറിൻ സി. ബോബൻ, ബത്തേരി തഹസിൽദാർ വി.കെ. ഷാജി, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പ്രമോദ് കുമാർ, സിഡിഎസ് ചെയർപേഴ്സണ് ശ്രീകല ദിനേശ് ബാബു, പഞ്ചായത്ത് സെക്രട്ടറി എ.എം. ബിജേഷ് എന്നിവർ പ്രസംഗിച്ചു.
മൂപ്പൈനാട് പഞ്ചായത്ത് ക്യാന്പ് വടുവൻചാൽ വളവ് പാരിഷ് ഹാളിൽ ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീക് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ കെ. അജീഷ് പദ്ധതി വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത ചന്ദ്രൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. ഉണ്ണികൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് യശോദ ചന്ദ്രൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. സാലിം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൗസിയ ബഷീർ, പഞ്ചായത്ത് അംഗങ്ങളായ കെ. കേശവൻ, വി.എൻ. ശശീന്ദ്രൻ, സി.ടി. അഷ്കർ അലി, സംഗീത രാമകൃഷ്ണൻ, കെ.കെ. സാജിത, നാഷാദ് ഇട്ടാപ്പു, ദീപ ശശികുമാർ, ഷൈബാൻ സലാം, ഡയാന മച്ചാദോ, പഞ്ചായത്ത് സെക്രട്ടറി ഷമീർ സേട്ട്, അക്ഷയ ജില്ലാ കോഓർഡിനേറ്റർ ജിൻസി ജോസ്, ഐടിഡിപി പ്രൊജക്ട് ഓഫീസർ ഇ.ആർ. സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ ഭരണകൂടം, ജില്ലാ ഐടി മിഷൻ, സിവിൽ സപ്ലൈസ് വകുപ്പ്, അക്ഷയ കേന്ദ്രം, പട്ടികവർഗ്ഗഗ വികസന വകുപ്പ് എന്നിവ സംയുക്തമായാണ് ക്യാന്പ് സംഘടിപ്പിക്കുന്നത്.