ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള ഉ​പ​ക​ര​ണ നി​ർ​ണ​യ​ത്തി​നു ക്യാ​ന്പ് ന​ട​ത്തി
Thursday, November 24, 2022 12:17 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള സ​ഹാ​യ ഉ​പ​ക​ര​ണ നി​ർ​ണ​യ​ത്തി​നു ക്യാ​ന്പ് ന​ട​ത്തി. ബ​ത്തേ​രി റോ​ട്ട​റി, നാ​ഷ​ണ​ൽ ക​രി​യ​ർ സെ​ന്‍റ​ർ തി​രു​വ​ന​ന്ത​പു​രം, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ലിം​ഫ് മാ​നു​ഫാ​ക്ച​റിം​ഗ് കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ക്യാ​ന്പ് ന​ട​ത്തി​യ​ത്.
ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ൽ​സി പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് കെ.​സി. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​ണ്ണി വി​ള​ക്കു​ന്നേ​ൽ, കെ.​പി. ര​വീ​ന്ദ്ര​നാ​ഥ്, അ​ബ്ദു​ൾ മ​നാ​ഫ്, ലി​ന്‍റ​ണ്‍ സ​ർ​ക്കാ​ർ, വി​ജി ലി​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ന് വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സെ​ന്‍റ​റി​ലും 25ന് ​ക​ൽ​പ്പ​റ്റ ലി​യോ ആ​ശു​പ​ത്രി​യി​ലും ക്യാ​ന്പ് ന​ട​ക്കും.