മു​തു​മ​ല​യി​ൽ വ​ന്യ​ജീ​വി ക​ണ​ക്കെ​ടു​പ്പ് ഇ​ന്ന് ആ​രം​ഭി​ക്കും
Tuesday, November 22, 2022 11:45 PM IST
ഗൂ​ഡ​ല്ലൂ​ർ: മു​തു​മ​ല ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ലെ ശി​ങ്കാ​ര, സീ​ഗൂ​ർ, തെ​ങ്കു​മാ​റ​ട റേ​ഞ്ചു​ക​ളി​ൽ വ​ന്യ​ജീ​വി​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ഇ​ന്ന് ആ​രം​ഭി​ക്കും. ഈ ​മാ​സം 27 വ​രെ​യാ​ണ് ക​ണ​ക്കെ​ടു​പ്പ്.

മു​തു​മ​ല, തൊ​പ്പ​ക്കാ​ട്, കാ​ർ​ക്കു​ടി, മ​സി​ന​ഗു​ഡി, നെ​ല്ലാ​ക്കോ​ട്ട റേ​ഞ്ചു​ക​ളി​ൽ ക​ണ​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി​രു​ന്നു. മു​തു​മ​ല​യി​ൽ വ​ർ​ഷ​ത്തി​ൽ ര​ണ്ട് ത​വ​ണ​യാ​ണ് ക​ണ​ക്കെ​ടു​പ്പ്. ആ​ന, പു​ള്ളി​മാ​ൻ, ക​ട​മാ​ൻ, ക​ര​ടി, കാ​ട്ടു​പോ​ത്ത്, മ​യി​ൽ, പു​ലി, ക​ടു​വ, കു​ര​ങ്ങ് തു​ട​ങ്ങി​യ ഇ​നം വ​ന്യ​ജീ​വി​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​തി​നു പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച വ​ന​പാ​ല​ക​രെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് ക​ണ​ക്കെ​ടു​പ്പ്. മു​തു​മ​ല​യി​ൽ ആ​ന, ക​ടു​വ എ​ന്നി​വ​യു​ടെ ക​ണ​ക്കെ​ടു​പ്പ് പ്ര​ത്യേ​ക​വും ന​ട​ത്താ​റു​ണ്ട്.