മെ​ഡി​ക്ക​ല്‍ കോ​ള​ജ് ജി​ല്ല​യു​ടെ മ​ധ്യ​ഭാ​ഗ​ത്ത് ആ​രം​ഭി​ക്ക​ണം: ജി​ഞ്ച​ര്‍ ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍
Tuesday, November 22, 2022 11:45 PM IST
പു​ല്‍​പ്പ​ള്ളി: ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ജി​ല്ല​യു​ടെ മ​ധ്യ​ഭാ​ഗ​ത്തു ആ​രം​ഭി​ക്ക​ണ​മെ​ന്നു ഇ​രു​ള​ത്തു ചേ​ര്‍​ന്ന ജി​ഞ്ച​ര്‍ ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ന​ഞ്ച​ന്‍​ഗോ​ഡ്നി​ല​മ്പൂ​ര്‍ റെ​യി​ല്‍ പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു. ഭ​ര​ണ​ത​ല​ത്തി​ലേ​ത​ട​ക്കം ചി​ല​രു​ടെ സ​ങ്കു​ചി​ത താ​ത്പ​ര്യ​മാ​ണ് റെ​യി​ല്‍ പ​ദ്ധ​തി​ക്കു മു​ഖ്യ ത​ട​സ​മെ​ന്നു സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പു​താ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് മേ​ഴ്സി സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​വി. മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ര്‍, സി.​യു. ജോ​ണി, പി.​വി. വ​ര്‍​ഗീ​സ്, വി.​വി. ജോ​സ്, സോ​ണി ജേ​ക്ക​ബ്, വി.​വി. ജോ​യി, സു​നി​ല്‍ ജോ​ണ്‍, മോ​ഹ​ന്‍ ന​വ​രം​ഗ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി സി.​വി. മ​ത്താ​യി(​പ്ര​സി​ഡ​ന്‍റ്), സോ​ണി ജേ​ക്ക​ബ്(​സെ​ക്ര​ട്ട​റി), പി.​വി. വ​ര്‍​ഗീ​സ്(​ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.