വീ​ട് നി​ര്‍​മാ​ണ​ത്തി​ന് ന​ഗ​ര​സ​ഭ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന്
Sunday, October 2, 2022 12:16 AM IST
ഗൂ​ഡ​ല്ലൂ​ര്‍: വീ​ട് നി​ര്‍​മാ​ണ​ത്തി​ന് ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഗൂ​ഡ​ല്ലൂ​ര്‍, ഊ​ട്ടി ന​ഗ​ര​സ​ഭാ ബോ​ര്‍​ഡ് യോ​ഗ​ങ്ങ​ളി​ല്‍ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ക​ള​ക്ട​ര്‍ അ​ധ്യ​ക്ഷ​നാ​യ ക​മ്മി​റ്റി​യു​ടെ അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​ല്‍ ഉ​ണ്ടാ​കു​ന്ന കാ​ല​താ​മ​സം പൊ​തു​ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണ്. പ്ര​ശ്നം സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​ന്ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ച്ചു. ഗൂ​ഡ​ല്ലൂ​ര്‍ ന​ഗ​ര​സ​ഭ ബോ​ര്‍​ഡ് യോ​ഗ​ത്തി​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ​രി​മ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ ശി​വ​രാ​ജ്, ക​മ്മീ​ഷ​ണ​ര്‍ ഫ്രാ​ന്‍​സി​സ്, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.