അ​ന്പ​ല​വ​യ​ൽ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം; വി​വി​ധ പ​ദ്ധ​തി​ക​ൾ ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും
Monday, September 26, 2022 11:43 PM IST
ക​ൽ​പ്പ​റ്റ: അ​ന്പ​ല​വ​യ​ൽ പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം, കാ​ർ​ഷി​ക കോ​ള​ജ്, കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം എ​ന്നി​വ സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ശി​ലാ​സ്ഥാ​പ​ന​വും ഇ​ന്ന് രാ​വി​ലെ 9.30 ന് ​അ​ന്പ​ല​വ​യ​ൽ ആ​ർ​എ​ആ​ർ​എ​സ് അ​ങ്ക​ണ​ത്തി​ൽ കാ​ർ​ഷി​ക വി​ക​സ​ന, ക​ർ​ഷ​ക ക്ഷേ​മ മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ ത​ന​തു സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ക​ർ​ഷ​ക​രെ ആ​ദ​രി​ക്കും.
റ​വ​ന്യു, ഭ​വ​ന നി​ർ​മാ​ണ മ​ന്ത്രി കെ. ​രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ഹു​ൽ ഗാ​ന്ധി എം​പി പ്ര​ത്യേ​ക പ്ര​ഭാ​ഷ​ണം ന​ട​ത്തും.
കാ​ർ​ഷി​ക കോ​ള​ജ് അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക്, മാ​തൃ​കാ പ​രി​ശീ​ല​ന യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ ത​റ​ക്ക​ല്ലി​ട​ലും ലേ​ഡീ​സ് ഹോ​സ്റ്റ​ൽ, മാ​തൃ​കാ തേ​ൻ സം​സ്ക​ര​ണ യൂ​ണി​റ്റ്, കൂ​ണ്‍ വി​ത്ത് ഉ​ത്പാ​ദ​ന കേ​ന്ദ്രം, ശീ​തീ​ക​ര​ണ യൂ​ണി​റ്റ് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ആ​ദി​വാ​സി ക​ർ​ഷ​ക​ർ​ക്കു​ള്ള തെ​ങ്ങി​ൻ തൈ ​വി​ത​ര​ണം, പു​ഷ്പ വി​ള ന​ടീ​ൽ വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം, ആ​ദി​വാ​സി​ക​ൾ​ക്കു​ള്ള ആ​ട്ടി​ൻ​ക്കു​ട്ടി​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ക്കും.
2019 ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രാ​മീ​ണ കാ​ർ​ഷി​ക പ്ര​വൃ​ത്തി പ​രി​ച​യ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ൽ ന​ട​ക്കും. എം​എ​ൽ​എ​മാ​രാ​യ ഒ.​ആ​ർ. കേ​ളു, ടി. ​സി​ദ്ദി​ഖ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​യ്ക്കാ​ർ, കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​ആ​ർ. ച​ന്ദ്ര​ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.