പ്ലാ​സ്റ്റി​ക് മു​ക്ത വ​യ​നാ​ട്: സൈ​ക്കി​ൾ റാ​ലി ന​ട​ത്തി
Monday, September 26, 2022 12:53 AM IST
ക​ൽ​പ്പ​റ്റ: പ്ലാ​സ്റ്റി​ക് മു​ക്ത വ​യ​നാ​ട് എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി വ​യ​നാ​ട് ബൈ​ക്ക​ഴ്സ് ക്ല​ബ് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലു​മാ​യി സ​ഹ​ക​രി​ച്ച് സൈ​ക്കി​ൾ റാ​ലി സം​ഘ​ടി​പ്പി​ച്ചു. സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നു ല​ക്കി​ടി​യി​ലേ​ക്കാ​യി​രു​ന്നു റാ​ലി. ഡി​ടി​പി​സി സീ​നി​യ​ർ മാ​നേ​ജ​ർ സി.​ആ​ർ. ഹ​രി​ഹ​ര​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
ചു​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് നി​ര​വ​ധി ആ​രോ​ഗ്യ-​പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. ജി​ല്ല​യി​ലേ​ക്ക് വ​രു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളി​ലേ​റെ​യും ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ല​ക്കി​ടി​ക്കും വൈ​ത്തി​രി​ക്കും ഇ​ട​യി​ലു​ള്ള പൊ​തു​നി​ര​ത്താ​ണ്. സ​ഞ്ചാ​രി​ക​ളി​ൽ പ​ല​രും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും പ്ലാ​സ്റ്റി​ക് മാലിന്യങ്ങൾ വ​ഴി​യി​ലാ​ണ് ഉ​പേ​ക്ഷി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബൈ​ക്കേ​ഴ്സ് ക്ല​ബ് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. ക്ല​ബി​ലെ മു​പ്പ​ത്തി​യ​ഞ്ചോ​ളം വ​രു​ന്ന അം​ഗ​ങ്ങ​ൾ ജി​ല്ലാ ക​വാ​ടം മു​ത​ൽ വൈ​ത്തി​രി വ​രെ ഭാ​ഗ​ങ്ങ​ളി​ൽ ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്തു. ക്ല​ബ് ട്ര​ഷ​റ​ർ ടി. ​അ​ബ്ദു​ൾ ഹാ​രി​ഫ് റാ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി.