പുൽപ്പള്ളി: ഒക്ടോബർ ഒന്പതിലെ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി ചിത്രം തെളിഞ്ഞു. 11 അംഗ ഭരണസമിതിയിലേക്കു യുഡിഎഫ് ബാനറിൽ മണി ഇല്യന്പത്ത്, മിനി റെജി, എ. അന്നമ്മ, രാധാമണി വേണു, എൻ.യു. ജോർജ്, കെ.എൽ. ടോമി, ടി.പി. ശശിധരൻ, കെ.എം. എൽദോസ്, സി.പി. ജോയി, പി.വി. പ്രേമരാജൻ, കെ.എം. മാത്യു എന്നിവരാണ് മത്സര രംഗത്ത്.
സജി മാത്യു, കെ.വി. പ്രേമരാജൻ, ജോർജ് പരത്തുവയൽ, കുഞ്ഞുമോൻ വെട്ടുവേലിൽ, പി.സി. രാമചന്ദ്രൻ, സുകുമാരൻ താഴെകാപ്പ്, പി.എ. ഡീവൻസ്, ടി.വി. അനിൽമോൻ, ബി. ഉഷ, ആർ. ദേവയാനി, ഷൈല വിജയകുമാർ പന്തലാനിക്കൽ എന്നിവർ എൽഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ മുന്നണി സ്ഥാനാർഥികളാണ്.
ജനകീയ മുന്നണി സ്ഥാനാർഥികളായി എൻ. സത്യാനന്ദൻ, വി.എസ്. ചാക്കോ,എ.എസ്. അരവിന്ദാക്ഷൻ, ബെന്നി വരിക്കയിൽ, തോമസ് മറ്റത്തിൽ, കെ.എഫ്. ജോസ്, ഷാജി കുന്നത്ത്, പി.വി. ഹരിദാസ്, ഷൈലജ ജയപ്രകാശ്, സജിത അജയകുമാർ എന്നിവരാണ് മത്സരിക്കുന്നത്. കെ.എൽ. ജോണി മറ്റൊരു സ്ഥാനാർഥിയാണ്.
അതിനിടെ, സർവീസ് സഹകരണ ബാങ്ക് എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ കണ്വൻഷൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തി. സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. ടി.ജെ. ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. പി.എസ്. ജനാർദനൻ, ബെന്നി കുറുന്പാലക്കാട്ട്, ബിന്ദു പ്രകാശ്, പ്രകാശ് ഗഗാറിൻ, എം.എസ്. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.