യോ​ദ്ധാ​വ്: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Monday, September 26, 2022 12:53 AM IST
ക​ൽ​പ്പ​റ്റ: വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും ല​ഹ​രി വി​പ​ത്തി​ൽ​നി​ന്നു സം​ര​ക്ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി ജി​ല്ലാ പോ​ലീ​സ്’​യോ​ദ്ധാ​വ്’ എ​ന്ന പേ​രി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം എ​ച്ച്ഐ​എം​യു​പി സ്കൂ​ൾ പ​രി​സ​ര​ത്തു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് നി​ർ​വ​ഹി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ബൈ​ക്ക് റാ​ലി ന​ട​ന്നു.
സി​നി​മാ​താ​രം അ​ബു സ​ലിം, സ​ന്തോ​ഷ് ട്രോ​ഫി​താ​രം കെ. ​മു​ഹ​മ്മ​ദ് റാ​ഷി​ദ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കാ​ഡ​റ്റ്സ്, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ, വി​വി​ധ ക്ല​ബ് പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക-​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ, വ​യ​നാ​ട് ബൈ​ക്കേ​ഴ്സ് ക്ല​ബ് അം​ഗ​ങ്ങ​ൾ, പ​ൾ​സ് എ​മ​ർ​ജ​ൻ​സി ടീം ​അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
200 ഓ​ളം ബൈ​ക്കു​ക​ൾ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു. എ​ച്ച്ഐ​എം യു​പി സ്കൂ​ൾ പ​രി​സ​ര​ത്ത് ആ​രം​ഭി​ച്ച റാ​ലി പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് ചു​റ്റി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കാ​ര്യാ​ല​യ പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു.