തൊ​ഴി​ൽ സം​രം​ഭ​ക​ർ​ക്കാ​യി തൊ​ഴി​ൽ​ശാ​ല; പ്ര​വൃ​ത്തി തു​ട​ങ്ങി
Monday, September 26, 2022 12:53 AM IST
ക​ൽ​പ്പ​റ്റ: എ​ട​വ​ക ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​നി​ത സം​രം​ഭ​ക​ർ​ക്കാ​യി വ​ർ​ക്ക് ഷെ​ഡ് നി​ർ​മി​ച്ചു ന​ൽ​കു​ന്നു. എ​ട​വ​ക പു​ലി​ക്കാ​ട് വാ​ർ​ഡി​ലെ ക​വി​ത കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്കാ​ണ് മൂ​ന്ന​ര ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് തൊ​ഴി​ൽ​ശാ​ല നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. നി​ർ​മാ​ണ പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച്.​ബി. പ്ര​ദീ​പ് നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് അം​ഗം ഷി​ൽ​സ​ണ്‍ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ദ്വാ​ര​ക പു​ലി​ക്കാ​ട് അ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പം ക​വി​ത കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന സി​മ​ന്‍റ് നി​ർ​മി​ത സാ​മ​ഗ്രി​ക​ളു​ടെ ഉ​ത്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വ​ർ​ക്ക് ഷെ​ഡ് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് വി.​സി. മ​നോ​ജ്, അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നി​യ​ർ സി.​എ​ച്ച്. ഷ​മീ​ൽ, ഓ​വ​ർ​സി​യ​ർ ജോ​സ് പി. ​ജോ​ണ്‍, മു​ൻ അം​ഗം ഫി​ലോ​മി​ന ജെ​യിം​സ്, എ​ഡി​എ​സ് മേ​റ്റ് കെ. ​ശ്രീ​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.