കൽപ്പറ്റ: കോണ്‍ഗ്രസ്-ഐഎൻടിയുസി നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ ഐഎൻടിയുസി ജില്ലാ കമ്മിറ്റി അനുശോചിച്ചു. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമാണ് ആര്യാടന്റെ വിയോഗത്തിലൂടെ ഉണ്ടായതെന്നു യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് പി.പി. ആലി അധ്യക്ഷത വഹിച്ചു. സി. ജയപ്രസാദ്, ബി. സുരേഷ്ബാബു, ഗിരീഷ് കൽപ്പറ്റ, ഉമ്മർ കുണ്ടാട്ടിൽ, പി.എൻ. ശിവൻ, ടി.എ. റെജി, പി. ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ: ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ കെപിസിസി സംസ്കാര സാഹിതി ജില്ലാ കമ്മിറ്റി അനുശോചിച്ചു. മികച്ച സംഘാടകനും ഭരണകർത്താവുമായിരുന്ന ആര്യാടന്റെ മരണം കോണ്‍ഗ്രസിനു തീരാനഷ്ടമാണെന്നു യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് സുരേഷ് ബാബു വാളൽ അധ്യക്ഷത വഹിച്ചു. സി.കെ. ജിതേഷ്, സുന്ദർരാജ് എടപ്പെട്ടി, സലിം താഴത്തൂർ, വിനോദ് തോട്ടത്തിൽ, ബിനു മാങ്കൂട്ടം, ഒ.ജെ. മാത്യു, നേമി രാജൻ, കെ.ഡി. രവീന്ദ്രൻ, മധു എടച്ചന, ആയിഷ പളളിയാലിൽ എന്നിവർ പ്രസംഗിച്ചു.