മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Thursday, September 22, 2022 11:06 PM IST
ക​ൽ​പ്പ​റ്റ: മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ൽ ര​ണ്ടു പേ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി. കോ​ഴി​ക്കോ​ട് പു​തു​പ്പാ​ടി പു​ട്ട​ൻ​കു​ന്ന് മു​ഹ​മ്മ​ദ് ഫാ​സി​ദ്(23), താ​മ​ര​ശേ​രി രാ​രോ​ത്ത് ക​യ്യോ​ലി​ക്ക​ൽ അ​നൂ​പ്(36)​എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ൽ. ഇ​ന്ന​ലെ പു​ല​ർ​ച്ച ജ​ന​മൈ​ത്രി ജം​ഗ്ഷ​നി​ൽ എ​സ്ഐ ബി​ജു ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 12 ഗ്രാം ​എം​ഡി​എം​എ​യു​മാ​യാ​ണ് മു​ഹ​മ്മ​ദ് ഫാ​സി​ദ് പി​ടി​യി​ലാ​യ​ത്. 23 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു.
മു​ഹ​മ്മ​ദ് ഫാ​സി​ദി​ൽ​നി​ന്നു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്പ​ല​വ​യ​ലി​ന​ടു​ത്തു​നി​ന്നാ​ണ് അ​നൂ​പി​നെ 0.5 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി അ​റ​സ്റ്റു​ചെ​യ്ത​ത്. അ​ന്പ​ല​വ​യ​ലി​ൽ ഹോം​സ്റ്റേ ജീ​വ​ന​ക്കാ​ര​നാ​യ അ​നൂ​പി​ൽ​നി​ന്നു വാ​ങ്ങി​യ​താ​ണെ​ന്നാ​ണ് മു​ഹ​മ്മ​ദ് ഫാ​സി​ദ് പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ൽ.