പ​ന​മ​രം പാ​ദ്രേ​പി​യോ പ്ര​തി​ഷ്ഠാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ
Thursday, September 22, 2022 11:06 PM IST
പ​ന​മ​രം: ക​പ്പൂ​ച്ചി​ൻ സ​ഭ​യി​ലെ 17 വി​ശു​ദ്ധ​രു​ടെ​യും 34 വാ​ഴ്ത്ത​പ്പെ​ട്ട​വ​രു​ടെ​യും തി​രു​ശേ​ഷി​പ്പു​ക​ൾ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന വി​ശു​ദ്ധ പാ​ദ്രേ​പി​യോ പ്ര​തി​ഷ്ഠാ​ല​യ​ത്തി​ലെ തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ ഒ​ക്ടോ​ബ​ർ ര​ണ്ടു വ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം 4.30 ന് ​റെ​ക്ട​ർ ഫാ.​ജോ​ർ​ജ് കു​ഴി​വി​ള​യി​ൽ കൊ​ടി​യേ​റ്റും. 4.45 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് നൊ​വേ​ന, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം. നാ​ളെ വൈ​കു​ന്നേ​രം 4.45 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് നൊ​വേ​ന, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം. 25 ന് ​രാ​വി​ലെ 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് നൊ​വേ​ന, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം. 26മു​ത​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ വൈ​കു​ന്നേ​രം 4.45 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് നൊ​വേ​ന, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം.
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് രാ​വി​ലെ ഒ​ന്പ​തി​ന് വി​ശു​ദ്ധ ഫ്രാ​ൻ​സീ​സി​ന്‍റെ മ​ര​ണാ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന, 9.30 ന് ​തി​രു​നാ​ൾ വി​ശു​ദ്ധ കു​ർ​ബാ​ന മു​ഖ്യ​കാ​ർ​മി​ക​ൻ​മാ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് എ​മി​ര​റ്റ​സ് ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട്.
11.45ന് ​ല​ദീ​ഞ്ഞ്, ഉ​ച്ച​യ്ക്ക് 12 ന് 17 ​വി​ശു​ദ്ധ​രു​ടെ​യും തി​രു​ശേ​ഷി​പ്പ് വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ജ​പ​മാ​ല പ്ര​ദി​ക്ഷ​ണം. തു​ട​ർ​ന്ന് തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം. സ്നേ​ഹ​വി​രു​ന്നോ​ടെ തി​രു​നാ​ളി​ന് കൊ​ടി​യി​റ​ങ്ങും. ഫാ.​ജോ​ർ​ജ് കു​ഴി​വി​ള​യി​ൽ ബി​നോ​യി കു​ഞ്ഞി​പാ​റ ബേ​ബി ക​ല്ല​കാ​ട്ടി​ൽ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.