ട്രാ​ൻ​സ്ഫോ​ർ​മ​റി​നു ആ​വ​ശ്യ​ത്തി​നു ശേ​ഷി​യി​ല്ലാ​ത്ത​തു മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്നു
Wednesday, September 21, 2022 11:50 PM IST
മാ​ന​ന്ത​വാ​ടി: ട്രാ​ൻ​സ്ഫോ​ർ​മ​റി​നു ആ​വ​ശ്യ​ത്തി​നു ശേ​ഷി​യി​ല്ലാ​ത്ത​ത് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ലോ​ണ്‍​ട്രി​യും ഓ​ക്സി​ജ​ൻ സെ​ന്‍റ​റും ഉ​ൾ​പ്പെ​ടെ സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്നു. എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്നു 50 ല​ക്ഷം രൂ​പ പാ​സാ​യി​ട്ടും ശേ​ഷി കൂ​ടി​യ ട്രാ​ൻ​സ്ഫോ​മ​ർ സ്ഥാ​പി​ക്കു​ന്ന​തു വൈ​കു​ക​യാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി ര​ണ്ടു വ​ർ​ഷ​മാ​യി​ട്ടും പു​തി​യ ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ക്കാ​ത്ത​തു വി​മ​ർ​ശ​ന​ത്തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഓ​ക്സി​ജ​ൻ സെ​ന്‍റ​റി​ലും ലോ​ണ്‍​ഡ്രി​യി​ലും ആ​വ​ശ്യ​ത്തി​നു വൈ​ദ്യു​തി എ​ത്തി​ക്കാ​ൻ പ​ര്യാ​പ്ത​മ​ല്ല നി​ല​നി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​ർ. സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ പ​രി​ഹ​രി​ച്ച് ഒ​ക്ടോ​ബ​റോ​ടെ പു​തി​യ ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.