അ​ഡ്വ.​ടോ​മി​യു​ടെ ആ​ത്മ​ഹ​ത്യ: സം​യു​ക്ത ക​ർ​ഷ​ക സ​മി​തി സ​മ​രം ശ​ക്ത​മാ​ക്കു​ന്നു
Saturday, July 2, 2022 12:39 AM IST
ക​ൽ​പ്പ​റ്റ: ജ​പ്തി നീ​ക്ക​ത്തി​ൽ മ​നം​നൊ​ന്ത് ജീ​വ​നൊ​ടു​ക്കി​യ അ​ഭി​ഭാ​ഷ​ക​ൻ ഇ​രു​ളം മു​ണ്ടോ​ട്ടു​ചു​ണ്ട​യി​ൽ ടോ​മി​യു​ടെ(56) കു​ടും​ബ​ത്തി​ന്‍റെ വാ​യ്പ കു​ടി​ശ്ശി​ക എ​ഴു​തി​ത്ത​ള്ളി പ​ണ​യ​വ​സ്തു​വി​ന്‍റെ പ്ര​മാ​ണ​ങ്ങ​ൾ തി​രി​കെ ന​ൽ​ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​നെ​തി​രേ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം സം​യു​ക്ത ക​ർ​ഷ​ക സ​മി​തി ശ​ക്ത​മാ​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബാ​ങ്കി​ന്‍റെ പു​ൽ​പ്പ​ള്ളി ശാ​ഖ​യി​ലേ​ക്കു അ​ഞ്ചി​നു രാ​വി​ലെ 10നു ​നി​യ​മ ലം​ഘ​ന മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കും.
പു​ൽ​പ്പ​ള്ളി ശാ​ഖ​യി​ൽ​നി​ന്നു അ​നു​വ​ദി​ച്ച ഭ​വ​ന വാ​യ്പ കു​ടി​ശ്ശി​ക തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​നു ബാ​ങ്ക് ന​ട​ത്തി​യ നീ​ക്ക​ങ്ങ​ളാ​ണ് മു​ൻ അ​ഡീ​ഷ​ണ​ണ​ൽ ഗ​വ.​പ്ലീ​ഡ​റും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​മാ​യ ടോ​മി​യു​ടെ ഷ​അ​ആ​ത്മ​ഹ​ത്യ​ക്കി​ട​യാ​ക്കി​യ​ത്. വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ മേ​യ് 11നാ​ണ് ടോ​മി​യെ ക​ണ്ടെ​ത്തി​യ​ത്.
ടോ​മി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്നു സം​യു​ക്ത ക​ർ​ഷ​ക സ​മി​തി ബാ​ങ്കി​ന്‍റെ പു​ൽ​പ്പ​ള്ളി ശാ​ഖ​യ്ക്കു മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​ങ്ങി. മേ​യ് 18നു ​ബാ​ങ്ക്, സ​മി​തി പ്ര​തി​നി​ധി​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യെ​ത്തു​ട​ർ​ന്നു സ​മ​രം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി. ടോ​മി​യു​ടെ ക​ടം ഏ​റ്റെ​ടു​ത്ത് പ​ണ​യ​വ​സ്തു​വി​ന്‍റെ പ്ര​മാ​ണ​ങ്ങ​ൾ ര​ണ്ടാ​ഴ്ച​യ്ക്ക​കം തി​രി​കെ ന​ൽ​കാ​ൻ ബാ​ങ്ക് സ​മ്മ​തി​ച്ച​താ​യാ​ണ് ച​ർ​ച്ച​യ്ക്കു​ശേ​ഷം സം​യു​ക്ത സ​മി​തി നേ​താ​ക്ക​ൾ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. ച​ർ​ച്ച​യി​ൽ തീ​രു​മാ​നി​ച്ച​താ​യി സ​മി​തി പ​റ​ഞ്ഞ തീ​യ​തി ക​ഴി​ഞ്ഞി​ട്ടും ടോ​മി​യു​ടെ കു​ടും​ബ​ത്തി​നു പ​ണ​യ​വ​സ്തു​വി​ന്‍റെ രേ​ഖ​ക​ൾ ല​ഭി​ച്ചി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​മി​തി ബാ​ങ്കി​ന്‍റെ പു​ൽ​പ്പ​ള്ളി ശാ​ഖ​യ്ക്കും തു​ട​ർ​ന്നു
ജി​ല്ല​യി​ലെ മ​റ്റു 10 ശാ​ഖ​ക​ൾ​ക്കു മു​ന്നി​ലും അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​ങ്ങി. ഈ ​ഘ​ട്ട​ത്തി​ൽ, ടോ​മി​യു​ടെ വാ​യ്പ കു​ടി​ശി​ക എ​ഴു​തി​ത്ത​ള്ളി പ​ണ​യ​വ​സ്തു​വി​ന്‍റെ ആ​ധാ​രം തി​രി​കെ ന​ൽ​കു​മെ​ന്നു സ​മ്മ​തി​ച്ച​താ​യു​ള്ള പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന വാ​ദ​വു​മാ​യി ബാ​ങ്ക് രം​ഗ​ത്തു​വ​ന്നു.
റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥാ​പ​ന​മെ​ന്ന നി​ല​യി​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ച​ട്ട​ങ്ങ​ളും അ​നു​സ​രി​ച്ചേ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​നും തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ ക​ഴി​യൂ​വെ​ന്നാ​യി​രു​ന്നു ബാ​ങ്ക് നി​ല​പാ​ട്. വാ​യ്പ അ​ക്കൗ​ണ്ടു​ക​ൾ 2014ൽ ​നി​ഷ്ക്രി​യ ആ​സ്തി​യാ​യി മാ​റു​ക​യും തി​രി​ച്ച​ട​വി​ൽ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നു സ​ഹാ​യി​ക്കാ​ൻ ബാ​ങ്ക് ശ്ര​മി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ടോ​മി​യു​ടെ ആ​ത്മ​ഹ​ത്യ​യെ​ന്നും ബാ​ങ്ക് അ​ധി​കാ​രി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ക​യു​ണ്ടാ​യി. ടോ​മി​യു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി മു​ന്നോ​ട്ടു​വെ​ച്ച ചി​ല നി​ർ​ദേ​ശ​ങ്ങ​ളെ​യാ​ണ് വാ​യ്പ പൂ​ർ​ണ​മാ​യും എ​ഴു​തി​ത്ത​ള്ളു​ക​യും പ​ണ​യ​വ​സ്തു​വി​ന്‍റെ ആ​ധാ​രം തി​രി​കെ ന​ൽ​കു​ക​യും ചെ​യ്യു​മെ​ന്ന ത​ര​ത്തി​ൽ ചി​ല​ർ വ്യാ​ഖ്യാ​നി​ച്ച​തെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
ജി​ല്ല​യി​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​നു​ള്ള 11 ശാ​ഖ​ക​ളു​ടെ​യും 100 മീ​റ്റ​ർ പ​രി​ധി​യി​ൽ സ​മ​ര നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്. ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ ഹ​ർ​ജി​യി​ലാ​യി​രു​ന്നു കോ​ട​തി ഉ​ത്ത​ര​വ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​മ ലം​ഘ​ന മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കാ​നു​ള്ള സം​യു​ക്ത സ​മി​തി തീ​രു​മാ​നം.
വ്യ​വ​ഹാ​ര​ത്തി​നാ​യി എ​ത്ര തു​ക ചെ​ല​വാ​ക്കേ​ണ്ടി​വ​ന്നാ​ലും ടോ​മി​യു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കി​ല്ലെ​ന്ന വാ​ശി​യി​ലാ​ണ് സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കെ​ന്നു സം​യു​ക്ത ക​ർ​ഷ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​അ​ന്പി ചി​റ​യി​ൽ, ടി.​ബി. സു​രേ​ഷ് എ​ന്നി​വ​ർ കു​റ്റ​പ്പെ​ടു​ത്തി. നി​യ​മ​ത്തി​ന്‍റെ ബ​ല​ത്തി​ൽ എ​ന്തു ധി​ക്കാ​ര​വും കാ​ണി​ക്കാ​മെ​ന്ന ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​പാ​ടി​നെ​തി​രേ​യു​മാ​ണ് നി​യ​മ ലം​ഘ​ന മാ​ർ​ച്ച്. ബാ​ങ്ക് ശാ​ഖ​ക​ൾ​ക്കു 100 മീ​റ്റ​ർ പ​രി​ധി​യി​ലെ സ​മ​ര വി​ല​ക്കു കേ​സി​ൽ സം​യു​ക്ത ക​ർ​ഷ​ക സ​മി​തി ക​ക്ഷി ചേ​ർ​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.