ഗോ​ത്ര പൈ​തൃ​ക ഗ്രാ​മം ‘എ​ൻ ഊ​രി​ൽ’ ര​ണ്ടാ​ഴ്ച​യി​ൽ വ​രു​മാ​നം 14 ല​ക്ഷം
Monday, June 27, 2022 11:58 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ഗോ​ത്ര പൈ​തൃ​ക​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന എ​ൻ ഊ​ര് ഗോ​ത്ര പൈ​തൃ​ക ഗ്രാ​മ​ത്തി​ലേ​ക്ക് സ​ഞ്ചാ​രി​ക​ൾ ഒ​ഴു​കി​യെ​ത്തു​ന്നു. പ്ര​വേ​ശ​ന നി​ര​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ഈ ​മാ​സം 11 മു​ത​ൽ 27,000 മു​തി​ർ​ന്ന​വ​രും 2900 കു​ട്ടി​ക​ളു​മാ​ണ് പൂ​ക്കോ​ട് എ​ൻ ഊ​ര് ഗോ​ത്ര പൈ​തൃ​ക ഗ്രാ​മം സ​ന്ദ​ർ​ശി​ച്ച​ത്. 14 ല​ക്ഷം രൂ​പ​യാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ ല​ഭി​ച്ച വ​രു​മാ​നം. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് എ​ൻ ഊ​രി​ലേ​ക്ക് പ്ര​വേ​ശ​നം. മു​തി​ർ​ന്ന​വ​ർ​ക്ക് 50 രൂ​പ, കു​ട്ടി​ക​ൾ​ക്ക് 20 രൂ​പ, വി​ദേ​ശി​ക​ൾ​ക്ക് 150 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​വേ​ശ​ന നി​ര​ക്കു​ക​ൾ. കാ​മ​റ​യ്ക്ക് 150 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​ത്. സ​ഞ്ചാ​രി​ക​ൾ​ക്ക് പൂ​ക്കോ​ട് ന​വോ​ദ​യ വി​ദ്യാ​ല​യ പ​രി​സ​രം വ​രെ സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ലെ​ത്താം. ഇ​വി​ടെ നി​ന്നും എ​ൻ ഊ​രി​ലേ​ക്ക് പ്ര​ത്യേ​കം വാ​ഹ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കു​ന്നി​ൻ​ചെ​രു​വി​ലൂ​ടെ പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ച്ചു കൊ​ണ്ടു​ള്ള ജീ​പ്പ് യാ​ത്ര ക​ഴി​ഞ്ഞ് സു​ഗ​ന്ധ​ഗി​രി കു​ന്നി​ൻ മു​ക​ളി​ലെ​ത്തി​യാ​ൽ കോ​ട മ​ഞ്ഞി​ന്‍റെ ത​ണു​പ്പും ചാ​റ്റ​ൽ മ​ഴ​യും നി​റ​ഞ്ഞ മ​നോ​ഹ​ര​മാ​യ അ​ന്ത​രീ​ക്ഷം സ​ഞ്ചാ​രി​ക​ൾ​ക്ക് കാ​ഴ്ച​യു​ടെ ന​വ്യാ​നു​ഭ​വം പ​ക​ർ​ന്ന് ന​ൽ​കു​ന്നു. ഒ​രു കാ​ല​ത്ത് ഗോ​ത്ര ജ​ന​ത​യു​ടെ മു​ഖ​മു​ദ്ര​യാ​യി​രു​ന്ന പു​ൽ​വീ​ടു​ക​ൾ സ​ഞ്ചാ​രി​ക​ളു​ടെ മ​നം ക​വ​രും. ത​ന​ത് ഗോ​ത്ര വൈ​വി​ധ്യ​ങ്ങ​ൾ നി​റ​ഞ്ഞ പു​ല്ല് മേ​ഞ്ഞ കു​ടി​ലു​ക​ൾ പു​തു ത​ല​മു​റ​യ്ക്ക് കൂ​ടു​ത​ൽ കൗ​തു​കം പ​ക​രു​ന്ന​താ​ണ്. ഇ​വി​ടെ ഓ​രോ പു​ൽ​ക്കു​ടി​ലി​ന്‍റെ​യും ഇ​റ​യ​ത്ത് വി​ശ്ര​മി​ക്കാ​നു​ള്ള ഇ​ട​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഗോ​ത്ര വി​ഭ​വ​ങ്ങ​ളു​ടെ ത​ന​ത് വം​ശീ​യ ഭ​ക്ഷ​ണ രു​ചി​ക​ളാ​ണ് സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന മ​റ്റൊ​ന്ന്. പൂ​ർ​ണ​മാ​യും ത​ന​ത് ഗോ​ത്ര​വി​ഭ​വ​ങ്ങ​ൾ​ക്ക് പ്രാ​മു​ഖ്യം ന​ൽ​കി​ക്കൊ​ണ്ടു​ള്ള ഗോ​ത്ര ഭ​ക്ഷ​ണ​ശാ​ല​ക​ൾ ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ൻ ഊ​രി​ൽ വി​വി​ധ ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ൾ നി​ർ​മി​ച്ച ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, വ​ന​വി​ഭ​വ​ങ്ങ​ൾ, പാ​ര​ന്പ​രാ​ഗ​ത ത​ന​ത് കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ, പ​ച്ച​മ​രു​ന്നു​ക​ൾ, മു​ള ഉ​ത്പ​ന്ന​ങ്ങ​ൾ, ചൂ​ര​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ, പാ​ര​ന്പ​ര്യ ഔ​ഷ​ധ ചെ​ടി​ക​ൾ തു​ട​ങ്ങി​യ​വ വി​ൽ​പ്പ​ന​യ്ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്നു. ഗോ​ത്ര​ക​ല​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ഓ​പ്പ​ണ്‍ എ​യ​ർ തീ​യ​റ്റ​റും ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ, വെ​യ​ർ ഹൗ​സ് എ​ന്നി​വ​യും ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ൾ​ക്ക് പു​റ​മേ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മ​ട​ക്ക​മു​ള്ള സ​ഞ്ചാ​രി​ക​ൾ ഇ​വി​ടെ​യെ​ത്തു​ന്നു​ണ്ട്.

ത​ന​ത് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണി, ഗോ​ത്ര വ​യ​നാ​ടി​ന്‍റെ ച​രി​ത്രം എ​ന്നി​വ​യെ​ല്ലാം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന എ​ൻ ഉൗ​ര് ചു​രു​ങ്ങി​യ ദി​വ​സം കൊ​ണ്ട് സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. വൈ​ത്തി​രി പൂ​ക്കോ​ട് സ്ഥി​തി​ചെ​യ്യു​ന്ന എ​ൻ ഉൗ​രി​ലേ​ക്ക് ദി​നം​പ്ര​തി ആ​യി​ര​ത്തി​ല​ധി​കം സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തു​ന്ന​ത്. ഗോ​ത്ര ജ​ന​ത​യു​ടെ സം​സ്കാ​ര​ത്തെ ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തു​ന്ന ഗോ​ത്ര പൈ​തൃ​ക ഗ്രാ​മം പ​ട്ടി​ക​വ​ർ​ഗ്ഗ വി​ക​സ​ന വ​കു​പ്പും വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് ആ​വി​ഷ്ക​രി​ച്ച​ത്. ജൂ​ണ്‍ നാ​ലി​നാ​ണ് എ​ൻ ഈ​ര് ഗോ​ത്ര പൈ​തൃ​ക ഗ്രാ​മം നാ​ടി​ന് സ​മ​ർ​പ്പി​ച്ച​ത്.