ലോ​ക പു​ക​യി​ല വി​രു​ദ്ധ​ദി​ന സ​ന്ദേ​ശ​വു​മാ​യി സൈ​ക്ല​ത്തോ​ണ്‍
Wednesday, May 25, 2022 12:17 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഇ​ന്ത്യ​ൻ ഡെ​ന്‍റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക പു​ക​യി​ലെ വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട് സൈ​ക്ല​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. എ​ക്സൈ​സ് വ​കു​പ്പു​മാ​യി ചേ​ർ​ന്നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
29ന് ​രാ​വി​ലെ ഏ​ഴി​ന് ക​ൽ​പ്പ​റ്റ​യി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ.​അ​ര​വി​ന്ദ് സു​കു​മാ​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ആ​രം​ഭി​ച്ച് ബ​ത്തേ​രി​യി​ൽ സ​മാ​പി​ക്കും. ബ​ത്തേ​രി മാ​നി​ക്കു​നി​യി​ൽ ആ​രം​ഭി​ക്കു​ന്ന പു​ക​യി​ല വി​രു​ദ്ധ സ​ന്ദേ​ശ​റാ​ലി​യി​ൽ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ, ജി​ല്ല​യി​ലെ ദ​ന്ത ഡോ​ക്ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഡെ​ന്‍റ​ൽ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് ഡോ.​ഷാ​നി ജോ​ർ​ജ്, സെ​ക്ര​ട്ട​റി ഡോ.​ജി​ജോ ജോ​സ​ഫ്, ഡോ.​പി.​ബി. സ​നോ​ജ്, ഡോ.​അ​നീ​ഷ് ബേ​ബി, ഡോ.​മ​നു സ്ക​റി​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫോ​ണ്‍: 9447204024, 9447004480, 9847650273.