108 ാം ജ​ന്മ​ദി​നം ആ​ഘോ​ഷ​മാ​ക്കാ​നൊരുങ്ങി ഒ​റ​വ​നാം​ത​ട​ത്തി​ൽ മ​റി​യം
Tuesday, May 24, 2022 12:24 AM IST
ക​ൽ​പ്പ​റ്റ: മ​ക്ക​ളോ​ടൊ​പ്പം 108 ാം ജ​ന്മ​ദി​നാ​ഘോ​ഷം കെ​ങ്കേ​മ​മാ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് നെടുന്പാല ഒറവനാം​ത​ട​ത്തി​ൽ മ​റി​യം. മാ​തൃ​സ്നേ​ഹ​ത്തി​ന് പൊ​ന്നു​വി​ല ന​ൽ​കി അ​മ്മ​യു​ടെ ജ​ൻ​മ​ദി​ന​ത്തി​ന് കൊ​ഴു​പ്പു​കൂ​ട്ടാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് മ​ക്ക​ളാ​യ ഫാ. ​ജോ​യി​യും സ​ഹോ​ദ​ര​ങ്ങ​ളും. നെ​ടു​ന്പാ​ല സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന വി​ശു​ദ്ധ​കു​ർ​ബാ​ന​യി​ൽ അ​മ്മ​യു​ടെ ജ​ൻ​മ​ദി​ന​ത്തോ​ടൊ​പ്പം ചാ​ച്ച​ന്‍റെ അ​ന്പ​താം ച​ര​മ​വാ​ർ​ഷി​ക​വും ആ​ച​രി​ക്കു​ന്നു​ണ്ട്. 1940 ക​ളി​ലാ​ണ് ത​ല​ഞ്ഞി സ്വ​ദേ​ശി​ക​ളാ​യ ഒ​റ​വ​നാം​ത​ട​ത്തി​ൽ അ​ഗ​സ്റ്റി​നും ഭാ​ര്യ മ​റി​യ​വും വ​യ​നാ​ട്ടി​ൽ കു​ടി​യേ​റി​യ​ത്.
ഇ​ന്ന​ത്തെ ത​ല​മു​റ​ക​ൾ​ക്ക് മാ​തൃ​ക​യാ​യി ത​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ൾ ഭാ​ര​മ​ല്ലെ​ന്നും അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ​തെ​ല്ലാം ചെ​യ്തു​കൊ​ടു​ത്ത് മാ​തൃ​ക​യാ​യി ദൈ​വി​ക​ത​യും മാ​നു​ഷി​ക​ത​യും ക​ണ്ടെ​ത്തു​ക​യു​മാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നും ഇ​വ​രു​ടെ ഏ​ഴ് മ​ക്ക​ളി​ൽ ആ​റാ​മ​ൻ മി​ഷ​ന​റീ​സ് ഓ​ഫ് കം​പാ​ഷ​ൻ സ​ഭാം​ഗ​മാ​യ ഫാ. ​ജോ​യ് (ജോ​സ്) പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ സെ​ന്‍റ് ജോ​സ​ഫ്സ് സി​ബി​എ​സ്ഇ സ്കൂ​ൾ മാ​നേ​ജ​റു​മാ​ണ് ഫാ. ​ജോ​യ്. പ​രേ​ത​നാ​യ കു​ര്യ​ൻ, ഏ​ലി​യാ​മ്മ, ചാ​ക്കോ, മേ​രി, ത്രേ​സ്യ, ജോ​ർ​ജ് എ​ന്നി​വ​രാ​ണ് മ​റ്റ് മ​ക്ക​ൾ. മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളു​മ​ട​ക്കം 70 ഓ​ളം പേ​രാ​ണ് കു​ടും​ബ​ത്തി​ലു​ള​ള​ത്.