നോ​ക്കു​കു​ത്തി​യാ​യി പാ​യോ​ട് ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി
Friday, May 20, 2022 11:37 PM IST
മാ​ന​ന്ത​വാ​ടി: എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ പെ​ടു​ന്ന പാ​യോ​ട് അ​ഗ്ര​ഹാ​രം നോ​ർ​ത്ത് ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. വ​ർ​ഷ​ങ്ങ​ളോ​ള​മാ​യി നോ​ക്കു​കു​ത്തി​യാ​യി പു​ഴ​യോ​ര​ത്ത് സ്ഥി​തി ചെ​യ്യു​ക​യാ​ണ് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യ പ​ദ്ധ​തി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച പൈ​പ്പു​ക​ൾ തു​രു​ന്പെ​ടു​ത്ത് ദ്വാ​ര​ങ്ങ​ൾ വീ​ണി​ട്ടു​ണ്ട്. പ​ന്പ് ഹൗ​സ് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​മാ​ക​ട്ടെ മ​ണ്ണി​ടി​ച്ചി​ലി​ന്‍റെ ഭീ​ഷ​ണി​യി​ലാ​ണ്. പു​ഴ​യു​ടെ ഒ​രു ഭാ​ഗം കെ​ട്ടി​വ​രു​ന്പോ​ൾ മ​റു​ഭാ​ഗം ഇ​ടി​ഞ്ഞു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​ഴ ക​ന​ക്കു​ക​യും പ്ര​വൃ​ത്തി​ക​ൾ ഇ​ഴ​ഞ്ഞു നീ​ങ്ങു​ക​യും ചെ​യ്യു​ന്പോ​ൾ ഏ​തു നി​മി​ഷ​വും ഇ​ടി​ഞ്ഞു വീ​ഴാ​മെ​ന്ന സ്ഥി​തി​യി​ലാ​ണ് പ​ന്പ് ഹൗ​സും.
ത​ട​യ​ണ​യു​ടെ പേ​രി​ൽ ഇ​പ്പോ​ൾ​ത്ത​ന്നെ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ പ​ന്പ് ഹൗ​സ് സ്ഥി​തി ചെ​യ്യു​ന്ന വ​ശം മു​ഴു​വ​ൻ ഇ​ടി​ഞ്ഞു വീ​ണു കൊ​ണ്ടി​രി​ക്കു​ന്ന​ത് സ​മീ​പ​ത്തു കൂ​ടി പോ​കു​ന്ന റോ​ഡി​നെ​യും ക്ഷേ​ത്ര​ത്തെ​യും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ക്കു​ക​യാ​ണ്. ഇ​തൊ​ന്നും ഗൗ​നി​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ മെ​ല്ലെ​പ്പോ​ക്കി​നെ​തി​രേ നാ​ട്ടു​കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. പ​ന്പ് ഹൗ​സും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും സ്ഥാ​പി​ച്ച​തി​നു ശേ​ഷം ഏ​താ​നും വ​ർ​ഷ​ത്തേ​ക്ക് മാ​ത്ര​മേ ഇ​ത് നാ​ട്ടു​കാ​ർ​ക്ക് ഉ​പ​യോ​ഗ​പ്പെ​ട്ടു​ള്ളൂ. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ച് സ്ഥാ​പി​ച്ച പ​ന്പ് ഹൗ​സും മോ​ട്ടോ​റും ഇ​രു​ന്പു പൈ​പ്പു​ക​ളും ന​ശി​ക്കു​ന്ന​തോ​ടൊ​പ്പം ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യു​യ​രു​ന്ന ത​ര​ത്തി​ലാ​ണ് പ​രി​സ​രം. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ മ​ഴ കൂ​ടു​ത​ൽ ശ​ക്തി​യാ​ർ​ജ്ജി​ക്കു​ന്ന​തോ​ടെ വ​ലി​യൊ​രു ദു​ര​ന്ത​ത്തെ​യാ​വും നേ​രി​ടേ​ണ്ടി​വ​രി​ക.‌