കാ​ടി​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ പി​ടി​കൂ​ട​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം
Tuesday, May 17, 2022 12:37 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജി​ല്ല​യി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ടു​വ, പു​ലി തു​ട​ങ്ങി​യ​വ നാ​ട്ടി​ലി​റ​ങ്ങി മ​നു​ഷ്യ​രെ​യും വ​ള​ർ​ത്തു മ്യ​ഗ​ങ്ങ​ളെ​യും കൊ​ന്നും ഉ​പ​ദ്ര​വി​ച്ചും ഭീ​തി​ജ​ന​ക​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​കു​ന്പോ​ൾ ഇ​വ​യെ പി​ടി​ക്കാ​ൻ ആ​വ​ശ്യ​മാ​യ കൂ​ട് സ്ഥാ​പി​ക്കാ​ത്ത​തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ജെ. ദേ​വ​സ്യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ബ​ത്തേ​രി ടൗ​ണി​നോ​ട് ചേ​ർ​ന്നു​ള്ള ബീ​നാ​ച്ചി, ദൊ​ട്ട​പ്പ​ൻ​കു​ളം, ചീ​ന​പ്പു​ല്ല്, ക​ട്ട​യാ​ട്, സ​ത്രം​കു​ന്ന്, കോ​ട്ട​ക്കു​ന്ന് വ​രെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ൾ ക​ടു​വ​യെ നേ​രി​ൽ കാ​ണു​ക​യു​ണ്ടാ​യി. ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു ക​ടു​വ​യു​ടെ കാ​ൽ​പാ​ദ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു. എ​ന്നി​ട്ടും കു​ടു​വ​യെ തു​ര​ത്താ​നോ കൂ​ടു​സ്ഥാ​പി​ച്ചു ക​ടു​വ​യെ പി​ടി​ക്കാ​നോ ശ്ര​മി​ക്കു​ന്നി​ല്ല.
വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളേ​യും മ​നു​ഷ്യ​രെ​യും ഉ​പ​ദ്ര​വി​ച്ച​താ​യി തെ​ളി​വ് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ കൂ​ടു​സ്ഥാ​പി​ക്കാ​നു​ള്ള അ​നു​മ​തി നാ​ഷ​ണ​ൽ ടൈ​ഗ​ർ അ​തോ​റി​ട്ടി ന​ൽ​കു​ക​യു​ള്ളൂ വെ​ന്നാ​ണ് നി​ല​വി​ലു​ള്ള നി​യ​മ​മെ​ന്നാ​ണ് ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. ഇ​ത് ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ല. ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​കു​ന്പോ​ൾ ത​ന്നെ കൂ​ടു​സ്ഥാ​പി​ച്ചും മ​റ്റു പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നും കെ. ​ജെ. ദേ​വ​സ്യ ആ​വ​ശ്യ​പ്പെ​ട്ടു.