കാവുംമന്ദം: മഴക്കാലത്തിന് മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് തരിയോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ കാവുംമന്ദം അങ്ങാടിയും ഓഫീസ് പരിസരവും ശുചീകരിച്ചു. പ്രസിഡന്റ് വി.ജി. ഷിബു ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സൂന നവീൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഷീജ ആന്റണി, ഷമീം പാറക്കണ്ടി, രാധ പുലിക്കോട്, ഭരണസമിതി അംഗങ്ങളായ കെ.വി. ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, ബീന റോബിൻസണ്‍, പുഷ്പ മനോജ്, സിബിൾ എഡ്വേർഡ്, സെക്രട്ടറി എം.ബി. ലതിക, സിഡിഎസ് ചെയർപെഴ്സണ്‍ രാധ മണിയൻ, ജഐച്ച്ഐ ഷാബി നേതൃത്വം നൽകി.
ഹരിതകർമ്മസേന അംഗങ്ങൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, വ്യാപാരികൾ തുടങ്ങിയവർ പങ്കാളികളായി. തുടർന്നുള്ള ദിവസങ്ങളിൽ വാർഡുകൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവൃത്തികൾ നടക്കും. സ്ഥാപനങ്ങളും പരിസരങ്ങളും ശുചീകരിക്കാനും വൃത്തിയോടെ പരിപാലിക്കാനും സ്ഥാപന ഉടമകളോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിർദേശം നൽകി.