“മൂ​പ്പൈനാട് ല​ക്കി​ഹി​ൽ മേ​രി​ലാ​ൻ​ഡ് റോഡ് ന​ന്നാ​ക്കണം’
Friday, January 21, 2022 12:31 AM IST
മേ​പ്പാ​ടി: മൂ​പ്പൈനാ​ട് ല​ക്കി​ഹി​ൽ മേ​രീല​ാൻ​ഡ് റോ​ഡ് ന​ന്നാ​ക്കു​വാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ർ​ക്കി മു​രി​ങ്ങ​ക്കു​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ. പൗ​ലോ​സ്, നെ​ൽ​സ​ണ്‍ വേ​ങ്ങ​ത്താ​നം, ബാ​ബു പ​ത്രോ​സ്, ആ​ന്‍റ​ണി മ​ഞ്ഞ​ളി, ഷേ​ർ​ലി പൗ​ലോ​സ്, അ​സീ​സ് ല​ക്കി​ഹി​ൽ, ജോ​സ് പു​ളി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റേ​ഷ​ൻ​ക​ട​ക​ളി​ലെ സ​മ​യ​ക്ര​മീ​ക​ര​ണം:
ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഭ​ക്ഷ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി

മാ​ന​ന്ത​വാ​ടി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് സ​മ​യ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ റേ​ഷ​ൻ ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ജി​ല്ല​യി​ൽ മു​ഴു​വ​ൻ സ​മ​യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഭ​ക്ഷ്യ മ​ന്ത്രി ജി.​ആ​ർ. അ​നി​ലി​ന് ക​ത്ത​യ​ച്ചു. ജി​ല്ല​യി​ൽ ആ​കെ 300 റേ​ഷ​ൻ ക​ട​ക​ൾ മാ​ത്ര​മാ​ണ് ഉ​ള്ള​ത്.

ഭൂ​രി​ഭാ​ഗ​വും കാ​ർ​ഷി​ക മേ​ഖ​ല​യും ക​ർ​ഷ​ക​രു​മാ​ണ്. ന​ല്ലൊ​രു ശ​ത​മാ​നം ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രും അ​യ​ൽ​ജി​ല്ല​യാ​യ ക​ർ​ണാ​ട​ക​ത്തി​ൽ ജോ​ലി​ക്കു പോ​കു​ന്ന​തി​നാ​ലും മ​റ്റും പ​ല കു​ടും​ബ​ങ്ങ​ൾ​ക്കും റേ​ഷ​ൻ വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും അ​തി​നാ​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് റേ​ഷ​ൻ​ക​ട​ക​ൾ പൂ​ർ​ണ സ​മ​യം തു​റ​ക്ക​ണ​മെ​ന്ന് ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ക​ത്തി​ൽ സൂ​ചി​പ്പി​ച്ചു.