കു​ങ്കി​ച്ചി​റ മ്യൂ​സി​യം: പ്ര​വൃ​ത്തി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം
Saturday, January 15, 2022 12:13 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന മ്യൂ​സി​യം വ​കു​പ്പി​നു കീ​ഴി​ലു​ള്ള നി​ർ​ദ്ദി​ഷ്ട കു​ങ്കി​ച്ചി​റ പൈ​തൃ​ക മ്യൂ​സി​യ​ത്തി​ന്‍റെ അ​വ​ശേ​ഷി​ക്കു​ന്ന ജോ​ലി​ക​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ മ്യൂ​സി​യം തു​റ​മു​ഖം പു​രാ​വ​സ്തു മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. ഒ​ന്നാം​ഘ​ട്ടം ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യ മ്യൂ​സി​യ​ത്തി​ന്‍റെ​യും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​ടെ​യും നി​ർമാണ പു​രോ​ഗ​തി അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി ബ​ത്തേ​രിയി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ.

ലി​ഫ്റ്റ്, അ​ഗ്നി​ശ​മ​ന സം​വി​ധാ​നം, വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി മ്യൂ​സി​യം പ്ര​ദ​ർ​ശ​ന സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യി കേ​ര​ള മ്യൂ​സി​യ​ത്തി​ന് കൈ​മാ​റ​ണം. സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​നു മു​ന്പാ​യി മ്യൂ​സി​യം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

യോ​ഗ​ത്തി​ൽ മ്യൂ​സി​യം സൂ​പ്ര​ണ്ട് പ്രി​യ​രാ​ജ​ൻ, സാം​സ്കാ​രി​ക വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ജ​നാ​ർ​ദ്ദ​ന​ൻ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​അ​ജീ​ഷ്, മാ​ന​ന്ത​വാ​ടി ത​ഹ​സി​ൽ​ദാ​ർ ജോ​സ്പോ​ൾ ചി​റ്റി​ല​പ്പ​ള്ളി, ബ​ന്ധ​പ്പെ​ട്ട എ​ജ​ൻ​സി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.