വ​യ​നാ​ടി​ന്‍റെ റെ​യി​ൽ​വേ സ്വ​പ്ന​ം പൊ​ലി​യു​ന്നു
Thursday, June 24, 2021 1:11 AM IST
ക​ൽ​പ്പ​റ്റ: വ​ർ​ഷ​ങ്ങ​ളാ​യു​ള്ള വ​യ​നാ​ടി​ന്‍റെ റെ​യി​ൽ​വേ സ്വ​പ്ന​ങ്ങ​ൾ ക​ർ​ണാ​ട​ക​യു​ടെ പി​ടി​വാ​ശി​യി​ൽ പൊ​ലി​യു​ന്നു. കേ​ന്ദ്ര റെ​യി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും സം​യു​ക്ത സം​രം​ഭ​മാ​യ കേ​ര​ള റെ​യി​ൽ ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ ഏ​റ്റ​വും ഒ​ടു​വി​ൽ വി​ഭാ​വ​ന ചെ​യ്ത ത​ല​ശേ​രി-​പു​ൽ​പ്പ​ള്ളി-​മൈ​സൂ​രു റെ​യി​ൽ പ​ദ്ധ​തി​ക്കും ക​ർ​ണാ​ട​ക ചു​ക​പ്പു​കൊ​ടി കാ​ട്ടി.
ബ​ത്തേ​രി താ​ലൂ​ക്കി​ലെ പു​ൽ​പ്പ​ള്ളി​യെ എ​ച്ച്ഡി കോ​ട്ട താ​ലൂ​ക്കു​മാ​യി ബ​ന്ധി​പ്പി​ച്ച് ക​ബ​നി ന​ദി​ക്കു കു​റു​കെ തു​ര​ങ്ക​പ്പാ​ത നി​ർ​മി​ക്കു​ന്ന​തു ക​ടു​ത്ത പാ​രി​സ്ഥി​തി​ക അ​സ​ന്തു​ല​ന​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ൽ ഈ ​പ​ദ്ധ​തി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് ക​ർ​ണാ​ട​ക നി​ല​പാ​ട്.
നേ​ര​ത്തേ കേ​ര​ളം വി​ഭാ​വ​ന ചെ​യ്ത ന​ഞ്ച​ൻ​ഗോ​ഡ്-​ബ​ത്തേ​രി-​നി​ല​ന്പൂ​ർ, ത​ല​ശേ​രി-​മാ​ന​ന്ത​വാ​ടി-​കൂ​ട​ക്-​മൈ​സൂ​രു റെ​യി​ൽ പ​ദ്ധ​തി​ക​ളും പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ർ​ണാ​ട​ക നി​ര​സി​ച്ച​ത്.
5,000 കോ​ടി രൂ​പ ഏ​കേ​ദ​ശ ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന​താ​ണ് ത​ല​ശേ​രി-​പു​ൽ​പ്പ​ള്ളി-​മൈ​സൂ​രു റെ​യി​ൽ പ​ദ്ധ​തി. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ത​ല​ശേ​രി, പാ​നൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​ല​ങ്ങാ​ട്, വ​യ​നാ​ട് ജി​ല്ല​യി​ലെ നി​ര​വി​ൽ​പ്പു​ഴ, ത​രു​വ​ണ, ക​ൽ​പ്പ​റ്റ, മീ​ന​ങ്ങാ​ടി, പു​ൽ​പ്പ​ള്ളി, ക​ർ​ണാ​ട​ക​യി​ലെ എ​ച്ച്ഡി കോ​ട്ട വ​ഴി മൈ​സൂ​രു​വി​ൽ എ​ത്തു​ന്ന വി​ധ​ത്തി​ലാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ രൂ​പ​ക​ൽ​പ​ന.
വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​തം, ബ​ന്ദി​പ്പു​ര ക​ടു​വാ​സ​ങ്കേ​തം, നാ​ഗ​ർ​ഹോ​ള ദേ​ശീ​യോ​ദ്യാ​നം എ​ന്നി​വ അ​തി​രു പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ത്തു ക​ബ​നി​ക്കു അ​ടി​യി​ലൂ​ടെ റെ​യി​ൽ​പാ​ത നി​ർ​മി​ക്കു​ന്ന​തു പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാ​ണ് ക​ർ​ണാ​ട​ക പ​ക്ഷം.
തു​ര​ങ്ക​പ്പാ​ത നി​ർ​മാ​ണം ഭൂ​ഗ​ർ​ഭ​ജ​ല​സാ​ന്നി​ധ്യ​ത്തെ ബാ​ധി​ക്കു​ക​യും അ​തു ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ ത​ക​ർ​ച്ച​യ്ക്കു ഇ​ട​യാ​ക്കു​ക​യും ചെ​യ്യു​മെ​ന്നു ക​ർ​ണാ​ട​ക ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​ർ​ണാ​ട​ക​യു​ടെ അം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ത​ല​ശേ​രി-​പു​ൽ​പ്പ​ള്ളി-​മൈ​സൂ​രു റെ​യി​ൽ പ​ദ്ധ​തി​യും പാ​ളം ക​യ​റി​യി​ല്ലെ​ന്നു വ്യ​ക്തം.
ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ പാ​ത​യ്ക്ക് 2016ൽ ​കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​തും നി​ർ​മാ​ണം തു​ട​ങ്ങു​ന്ന​തി​നു പി​ങ്ക് ബു​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തു​മാ​ണ്. പ​ദ്ധ​തി സം​യു​ക്ത സം​രം​ഭ​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ക​രാ​ർ ഒ​പ്പി​ടു​ക​യു​മു​ണ്ടാ​യി.
തു​ട​ർ​ന്നു ഡി​പി​ആ​ർ ത​യാ​റാ​ക്കു​ന്ന​തി​നു ഡ​ൽ​ഹി മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​നെ(​ഡി​എം​ആ​ർ​സി)​ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ങ്കി​ലും ക​ർ​ണാ​ട​ക ഭാ​ഗ​ത്തു സ​ർ​വേ ന​ട​ത്താ​ൻ അ​നു​മ​തി ല​ഭി​ച്ചി​ല്ല. ബ​ന്ദി​പ്പു​ര ക​ടു​വാ​സ​ങ്കേ​ത​ത്തി​ലൂ​ടെ​യാ​ണ് പാ​ത ക​ട​ന്നു​പോ​കേ​ണ്ട​ത്. സ​ർ​വേ​യ്ക്കു അ​നു​വ​ദി​ച്ച പ​ണം കേ​ര​ള സ​ർ​ക്കാ​ർ ഡി​എം​ആ​ർ​സി​ക്കു ല​ഭ്യ​മാ​ക്കാ​ത്ത സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​യി. സ​ർ​വേ​യ്ക്കു അ​നു​വ​ദി​ച്ച എ​ട്ടു കോ​ടി രൂ​പ​യി​ൽ ര​ണ്ടു കോ​ടി രൂ​പ ഡി​എം​ആ​ർ​സി​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ച് 2017 ഫെ​ബ്രു​വ​രി 11നു ​സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് അ​ന്നു​ത​ന്നെ മ​ര​വി​പ്പി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.
ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ റെ​യി​ൽ പ​ദ്ധ​തി​ക്കാ​യു​ള്ള മു​റ​വി​ളി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ത​ല​ശേ​രി-​കൂ​ർ​ഗ്-​മൈ​സൂ​രു പ​ദ്ധ​തി​യു​മാ​യി കേ​ര​ള റെ​യി​ൽ ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ രം​ഗ​ത്തു​വ​ന്ന​ത്. വൈ​കാ​തെ പ​ദ്ധ​തി​യു​ടെ കേ​ര​ള ഭാ​ഗ​ത്തു സ​ർ​വേ ന​ട​ത്തി ഡ​ൽ​ഹി മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ(​ഡി​എം​ആ​ർ​സി) പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ടും ത​യാ​റാ​ക്കി.
ത​ല​ശേ​രി​യെ കൂ​ത്തു​പ​റ​ന്പ്, മാ​ന​ന്ത​വാ​ടി, തൃ​ശി​ലേ​രി, കു​ട്ട, തി​ത്തി​മ​ത്തി വ​ഴി മൈ​സൂ​രു​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലാ​യി​രു​ന്നു ഡി​പി​ആ​ർ. ഈ ​പ​ദ്ധ​തി​യെ ക​ർ​ണാ​ട​ക, കേ​ര​ള ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ ത​ത്വ​ത്തി​ൽ അം​ഗീ​ക​രി​ച്ച​താ​ണ്. എ​ന്നാ​ൽ പ​രി​സ്ഥി​തി ലോ​ല​മാ​യ കു​ട​കി​ലൂ​ടെ റെ​യി​ൽ​പാ​ത അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ട് കൂ​ർ​ഗ് വൈ​ൽ​ഡ് ലൈ​ഫ് സൊ​സൈ​റ്റി ഉ​ൾ​പ്പെ​ടെ പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ സ്വീ​ക​രി​ച്ച​തോ​ടെ ത​ല​ശേ​രി-​കൂ​ർ​ഗ്-​മൈ​സൂ​രു പ​ദ്ധ​തി​യു​ടെ​യും കൂ​ന്പ​ട​ഞ്ഞു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ല​ശേ​രി​യെ പു​ൽ​പ്പ​ള്ളി, എ​ച്ച്ഡി കോ​ട്ട വ​ഴി മൈ​സൂ​രു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത ആ​സൂ​ത്ര​ണം ചെ​യ്ത​ത്. കൊ​ങ്ക​ണ്‍ റെ​യി​ൽ കോ​ർ​പ​റേ​ഷ​നാ​ണ് കേ​ര​ള​ത്തി​നു​വേ​ണ്ടി ഡി​പി​ആ​ർ ത​യാ​റാ​ക്കി​യ​ത്.