മരംമുറി: വി​വാ​ദ ഉ​ത്ത​ര​വ് ക​ർ​ഷ​ക​ർ​ക്കു വേ​ണ്ടി​യാ​ണെ​ന്ന വാ​ദം പൊ​ളി​യു​ന്നു
Sunday, June 13, 2021 1:24 AM IST
ക​ൽ​പ്പ​റ്റ: വെ​റും മൂ​ന്നു മാ​സ​വും ഏ​ഴ് ദി​വ​സ​വും ആ​യു​സു​ണ്ടാ​യി​രു​ന്ന വി​വാ​ദ മ​രം​മു​റി ഉ​ത്ത​ര​വ് ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി​യാ​ണെ​ന്ന വാ​ദം പൊ​ളി​യു​ന്നു. പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ളി​ൽ ഒ​രു ക​ർ​ഷ​ക​ൻ​പോ​ലും ഉ​ത്ത​ര​വ്മൂ​ലം ര​ക്ഷ​പ്പെ​ട്ടി​ട്ടി​ല്ല.

മ​രം​മു​റി ഉ​ത്ത​ര​വ് ക​ർ​ഷ​ക​ർ​ക്കുവേ​ണ്ടി​യാ​ണെ​ന്നാ​ണ് റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ ക​ഴി​ഞ്ഞ ദി​വ​സം നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്. റ​വ​ന്യൂ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് സാ​ധാ​ര​ണ​ക്കാ​രാ​യ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ന​ല്ലെ​ന്ന​ത് പ​ക​ൽ​പോ​ലെ വ്യ​ക്ത​മാ​വു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലെ റ​വ​ന്യൂ തോ​ട്ട​ഭൂ​മി​ക​ളി​ൽ നി​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ മ​ര​ങ്ങ​ൾ മു​റി​ച്ചുക​ട​ത്തി തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഉ​ത്ത​ര​വ് റ​വ​ന്യു​വ​കു​പ്പ് റ​ദ്ദ് ചെ​യ്യു​ന്ന​ത്. ഇ​തി​ന് കാ​ര​ണ​മാ​യി പ​റ​ഞ്ഞ​ത് ചി​ല​ർ ഈ ​ഉ​ത്ത​ര​വി​നെ ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്യു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നാ​ൽ ഉ​ത്ത​ര​വ് റ​ദ്ദ് ചെ​യ്യു​ക​യാ​ണെ​ന്നാ​ണ്. എ​ന്നാ​ൽ ഇ​തി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ത​ന്നെ മ​രം​മാ​ഫി​യ അ​വ​ർ​ക്കുവേ​ണ്ട മ​ര​ങ്ങ​ൾ മു​റി​ച്ച് ക​ട​ത്തി​യി​രു​ന്നു.

വ​യ​നാ​ട്ടി​ൽ നി​ന്നും മ​രം ക​യ​റി​പ്പോ​യ ഫെ​ബ്രു​വ​രി ര​ണ്ടി​ന് ശേ​ഷ​മാ​ണ് നി​ല​വി​ലെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് വ​രു​ന്ന​ത്. എ​ന്നാ​ൽ അ​തി​ന് മു​ന്പ് ത​ന്നെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ഇ​ത് ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​ർ​ക്ക് വേ​ണ്ട​പ്പെ​ട്ട മ​ര​വ്യാ​പ​രി​ക​ൾ​ക്ക് എ​ത്തി​ച്ചും ന​ൽ​കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ഫെ​ബ്രു​വ​രി ര​ണ്ടി​ന് ഉ​ത്ത​ര​വ് ഇ​റ​ങ്ങു​ന്ന​തി​ന് മു​ന്പ് മ​ര​ങ്ങ​ൾ എ​ത്തേ​ണ്ടി​ട​ത്ത് എ​ത്തി​യ​ത്.

വ​യ​നാ​ട്ടി​ൽ മേ​പ്പാ​ടി റേ​ഞ്ച് ഓ​ഫി​സ​ർ എ.​കെ. സ​മീ​ർ ന​ട​ത്തി​യ ഇ​ട​പെ​ലാ​ണ് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മ​രം​കൊ​ള്ള പു​റ​ത്ത് കൊ​ണ്ടു​വ​രാ​ൻ സ​ഹാ​യ​ക​മാ​യ​ത്. വ​യ​നാ​ട്ടി​ൽ നി​ന്നെ​ത്തി​യ മ​ര​ങ്ങ​ളി​ൽ പെ​രു​ന്പാ​വൂ​രി​ലെ മ​ര​വ്യാ​പാ​രി​ക്ക് സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ഉ​ന്ന​ത വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് മ​രം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നും കേ​സ് ഇ​വി​ടെ വ​രെ​യെ​ത്തി​ക്കാ​നും സാ​ധി​ച്ച​ത്. കാ​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ വി​വാ​ദ ഉ​ത്ത​ര​വി​നെ വെ​ള്ള​പൂ​ശാ​നാ​ണ് നി​ല​വി​ലെ റ​വ​ന്യു മ​ന്ത്രി​യും ശ്ര​മി​ച്ച​ത്.

അ​താ​ണ് നി​യ​മ​സ​ഭ​യി​ൽ ഉ​ത്ത​ര​വ് ക​ർ​ഷ​ക​ർ​ക്ക് സ​ഹാ​യ​ക​മാ​ക്കാ​നാ​ണ് ഇ​റ​ക്കി​യ​തെ​ന്ന് മ​ന്ത്രി പ​റ​യാ​ൻ കാ​ര​ണം. എ​ന്നാ​ൽ സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വി​നെ വി​ശ്വ​സി​ച്ച് മ​രം മു​റി​ച്ച ക​ർ​ഷ​ക​രും ആ​ദി​വാ​സി​ക​ളും അ​ട​ങ്ങു​ന്ന 68ഓ​ളം പേ​ർ നി​ല​വി​ൽ കേ​സി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.