കാ​ട്ടു​പ​ന്നിക്കൂ​ട്ടം ക​ർ​ഷ​ക​നെ ആ​ക്ര​മി​ച്ചു
Friday, June 4, 2021 11:14 PM IST
പു​ൽ​പ്പ​ള്ളി: കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ക​ർ​ഷ​ക​നെ കാ​ട്ടു​പ​ന്നി കൂ​ട്ടം ആ​ക്ര​മി​ച്ചു. മാ​ര​പ്പ​ൻ മൂ​ല വ​ള്ളോം​കു​ന്നേ​ൽ ജോ​സ്, തൊ​ഴി​ലാ​ളി​യാ​യ മേ​ലെ​കാ​പ്പി​ൽ വെ​ള്ളി എ​ന്നി​വ​രെ​യാ​ണ് കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ആ​ക്ര​മി​ച്ച​ത്.
ഇ​രു​വ​രും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. കൃ​ഷി​യി​ട​ത്തി​ൽ വ​ളം ഇ​ടു​ക​യാ​യി​രു​ന്ന ഇ​രു​വ​രു​ടെ​യും നേ​രെ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ഓ​ടി അ​ടു​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യെ പ​ന്നി​ക്കൂ​ട്ടം ത​ട്ടി വീ​ഴ്ത്തി.

പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി
പു​ൽ​പ്പ​ള്ളി: ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ള്ള​ൻ​കൊ​ല്ലി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ടി​ച്ചി​റ പോ​സ്റ്റോ​ഫീ​സി​ന് മു​ന്പി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ​ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​മ​റ്റ് വാ​ദ്യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് പാ​ഴൂ​ക്കാ​ല, മി​ഥു​ൻ ക​ടു​പ്പി​ൽ, പ്രി​ൻ​സ് അ​ള്ളു​ങ്ക​ൽ, അ​മ​ൽ വാ​വ​ശേ​രി​യി​ൽ, നി​ഥി​ൻ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ശു​പ​ത്രി​ക്ക് കി​ട​ക്ക​ക​ൾ ന​ൽ​കി
ഗൂ​ഡ​ല്ലൂ​ർ: റോ​ട്ട​റി ക്ല​ബ് ഗൂ​ഡ​ല്ലൂ​രി​ലെ അ​ക്കാ​ർ​ഡ് ആ​ദി​വാ​സി ആ​ശു​പ​ത്രി​ക്ക് സൗ​ജ​ന്യ​മാ​യി 25 കി​ട​ക്ക​ക​ൾ ന​ൽ​കി. ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ ഉ​ദ്ഘാ​ട​നം ന​ട​ത്തി. ഗൂ​ഡ​ല്ലൂ​ർ ആ​ർ​ഡി​ഒ രാ​ജ്കു​മാ​ർ, ന​ഗ​ര​സ​ഭാ ക​മ്മീ​ഷ്ണ​ർ ഭാ​സ്ക​ര​ൻ, ഗൂ​ഡ​ല്ലൂ​ർ ഡി​വൈ​എ​സ്പി ജ​യ​സിം​ഗ്, പൊ​ൻ ജ​യ​ശീ​ല​ൻ എം​എ​ൽ​എ, ഡോ. ​ക​തി​ര​വ​ൻ, സു​ബൈ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.