കി​റ്റ് വി​ത​ര​ണം: സ​ർ​ക്കാ​ർ മ​ല​ക്കം മ​റ​യു​ന്നു​വെ​ന്ന്
Friday, June 4, 2021 11:14 PM IST
പു​ൽ​പ്പ​ള്ളി: ലോ​ക്ഡൗ​ണ്‍ മൂ​ലം ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടു​ന്ന ഈ ​അ​വ​സ്ഥ​യി​ലും കി​റ്റ് വി​ത​ര​ണം ഇ​ഴ​യു​ന്ന​തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ശ​ശി​മ​ല മേ​ഖ​ല ക​മ്മി​റ്റി. ഇ​ല​ക്ഷ​ൻ സ​മ​യ​ത്ത് വേ​ഗ​ത്തി​ലാ​ക്കാ​ൻ കാ​ണി​ച്ച ആ​വേ​ശം ഇ​പ്പോ​ൾ കാ​ണാ​ത്ത​തു ക​ഷ്ട​മാ​ണ്. റേ​ഷ​ൻ ക​ട​ക​ളി​ൽ ഇ​പ്പോ​ൾ പ​കു​തി​പോ​ലും കി​റ്റു​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ത് പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മേ​ഖ​ല ക​മ്മി​റ്റി ആ​രോ​പി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ഡി. സ​ജി ഓ​ണ്‍​ലൈ​ൻ മീ​റ്റിം​ഗ് ഉ​ദ്ഘ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഫെ​ബി​ൻ ടോം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​മോ​ൻ ജോ​ണ്‍, അ​ല​ൻ സാ​ജു, നി​ഖി​ൽ സ​ണ്ണി, ജോ​യ്ന​ർ തോ​മ​സ്, സ്റ്റെ​ബി​ൻ ചോ​ലി​ക്ക​ര, രാ​ഹു​ൽ ജോ​ർ​ജ്, ശ​ര​ത് ശ​ശീ​ന്ദ്ര​ൻ, സ​ബി​ൻ ബേ​ബി, ജോ​ജി ചി​റ്റ​ടി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷി​ജോ​യ് മാ​പ്ല​ശേ​രി, പി.​കെ. ജോ​സ്, ഷൈ​ജു പ​ഞ്ഞി​ത്തോ​പ്പി​ൽ, പു​ഷ്പ നാ​രാ​യ​ണ​ൻ എ​ന്നി​വ​രും ഓ​ണ്‍​ലൈ​ൻ മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്തു